Connect with us

Hi, what are you looking for?

Latest News

മമ്മൂട്ടി – ‘ഡയലോഗ് മോഡുലേഷന്റെ ഉസ്താദ്’, ലൊക്കേഷൻ അനുഭവങ്ങളുമായി തിരക്കഥാകൃത്ത് ഹർഷാദ്

ഏറ്റെടുക്കുന്ന കഥാപാത്രങ്ങളോട് നൂറു ശതമാനവും നീതി പുലർത്തുന്നതിൽ മുൻപന്തിയിലുള്ള നടനാണ് മമ്മൂട്ടി. കഥാപാത്രങ്ങൾ ഏത് തന്നെ ആയാലും കേവലം സംവിധായകന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു അഭിനയിക്കുക എന്നതിലുപരി ആ കഥാപാത്രമായി ജീവിച്ചു മാറ്റുകയാണ് മമ്മൂട്ടിയുടെ പതിവ്. ലഭിക്കുന്ന കഥാപാത്രങ്ങൾ ഏത് തന്നെ ആയാലും ശബ്ദത്തിലും രൂപത്തിലും ഭാവത്തിലും വ്യത്യസ്തത പുലർത്താൻ ശ്രദ്ധ നൽകുന്നത് കൊണ്ട് യുവതാരങ്ങളുടെ സ്വപ്‌നമാണ് മമ്മൂട്ടിയുടെ കൂടെയൊരു സിനിമ ചെയ്യണമെന്നത്. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച ഒട്ടുമിക്ക യുവതാരങ്ങൾക്കും അദ്ദേഹം പകരുന്ന ഊർജ്ജം ചെറുതല്ല, കഥാപാത്രത്തെ എങ്ങനെയൊക്കെ കുറ്റമറ്റതാക്കാൻ മമ്മൂട്ടി നൽകുന്ന ഉപദേശങ്ങൾ നിരവധി യുവതാരങ്ങൾക്കാണ് സഹായകമായിട്ടുള്ളത്. പുതുമുഖങ്ങളെ ഇത്രയേറെ പിന്തുണയ്ക്കുന്ന ഒരു സൂപ്പർ താരം വേറെ ഇല്ല എന്ന് നിസ്സംശയം പറയാം.

ഖാലിദ് റഹ്മാൻ എന്ന യുവസംവിധായകന്റെ ‘ഉണ്ട’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹർഷാദ്. ചിത്രത്തിൽ പുതുമുഖ താരമായ ലുക്മാന്റെ ഒരു നീളൻ സംഭാഷണവുമായി ബന്ധപ്പെട്ട ചർച്ചയിലാണ്, ഒരു സംഭാഷണം എത്ര മാത്രം വ്യത്യസ്തമായി മോഡുലേറ്റ് ചെയ്യാം എന്നതിനെ കുറിച്ചുള്ള ‘ടിപ്‌സ്’ മമ്മൂട്ടി സഹപ്രവർത്തകർക്കായി പങ്കുവച്ചത്. ക്ലാസ്സ് എടുക്കുക മാത്രമല്ല അഭിനയിച്ചു കാണിക്കുവാനും താരം സമയം കണ്ടെത്തുകയും ചെയ്തു.

തിരക്കഥാകൃത്ത് ഹർഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

“പേരൻപ് നാളെ റിലീസാവാനിരിക്കെ ഒരു ചെറ്യേ മമ്മൂക്ക അനുഭവം എഴുതാമെന്ന് തോന്നുന്നു. സ്ഥലം ഉണ്ടയുടെ ലൊക്കേഷൻ. ഉണ്ട എന്ന സിനിമയിൽ മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നവരെല്ലാം താരതമ്യേന പുതു തലമുറക്കാരാണ്. അക്കൂട്ടത്തിൽ ലുക്ക്മാൻ അവതരിപ്പിക്കുന്ന ബിജുകുമാർ എന്ന കഥാപാത്രത്തിന്റെ ഒരു നീളൻ ഡയലോഗ് സീൻ എടുക്കുന്ന ഒരു പകലാണ് സന്ദർഭം. ഞങ്ങൾ മമ്മൂക്കയുമൊത്ത് വർത്താനം പറഞ്ഞിരിക്കവേ അത്തരം ഡയലോഗുകൾ പറയുമ്പോഴുള്ള പ്രയാസങ്ങൾ വിഷയമായി വന്നു. ഉടനെ അദ്ദേഹം ഒരു ഡയലോഗ് തന്നെ എത്രമാത്രം വ്യത്യസ്തമായി മോഡുലേറ്റ് ചെയ്യാം എന്നത് ഞങ്ങൾക്ക് മുന്നിൽ അഭിനയിച്ച് കാണിച്ചു തരാൻ തുടങ്ങി. സഹപ്രവർത്തകർ ചുറ്റും കൂടി. ഉടനെ ഞാൻ ലുക്ക്മാന് മെസ്സേജ് അയച്ചു. നീ എവിടെയാണ്. ഇവിടെ മമ്മൂക്കാന്റെ ഡയലോഗ് മോഡുലേഷൻ ക്ലാസ് നടക്കയാണ് വേഗം വാ…
ലുക്ക്മാൻ ഓടിപ്പിടിച്ച് വന്നിരുന്നു. മമ്മുക്ക ക്ലാസ് തുടർന്നു. വിദ്യാർത്ഥികൾ അത്ഭുതത്തോടെ അത് കണ്ടിരുന്നു. ഖാലിദ് റഹ്മാൻ വന്ന് ഇക്കാ ഷോട്ട് റെഡി എന്നു പറയുന്നത് വരെ ക്ലാസ് തുടർന്നു.
നാളെ ഇവിടെ ഖത്തറിലും പേരംപ് റിലീസ് ഉണ്ടെന്ന് കേൾക്കുന്നു. പോകണം. ഡയലോഗ് മോഡുലേഷന്റെ ഉസ്താതിനെ വീണ്ടും കാണണം.”

ഒരു പോലീസ് കഥാപാത്രമായാണ് ‘ഉണ്ട’യിൽ മമ്മൂട്ടി എത്തുന്നത്.കൃഷ്ണൻ സേതുകുമാറാണ് നിർമ്മാണം.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles

Features

മൈക്കിളപ്പനായി മെഗാസ്റ്റാർ കളം നിറഞ്ഞാടിയപ്പോൾ മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് പവർ ഒരിക്കൽ കൂടി ദൃശ്യമായി. തന്റെ കരിയറിലെ എല്ലാ ഘട്ടങ്ങളിലും വമ്പൻ വാണിജ്യ വിജയങ്ങൾക്കൊപ്പം സഞ്ചരിച്ചിട്ടുള്ള മമ്മൂട്ടിയുടെ മറ്റൊരു മെഗാ ഹിറ്റായി മാറി...

Latest News

അനുകരണ കലയിൽ അഗ്രഗണ്യനായ കോട്ടയം നസീർ, നടൻ എന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്. ചിത്രകാരൻ എന്ന നിലയിലും ഏറെ ശ്രദ്ധേയനായ കോട്ടയം നസീറിന്റെ Kottayam Nazeer Art Studio എന്ന യു...

Film News

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ വലിയ ആഘോഷമായി മാറിയതിന് സാംസ്ക്കാരിക കേരളം സാക്ഷ്യം വഹിച്ചു. ആരാധകരും, സിനിമാ പ്രേമികളും, രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരുമൊക്കെ മമ്മൂട്ടിക്ക് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നു....

Film News

‘അനുഭവങ്ങൾ പാളീച്ചകൾ’ എന്ന സിനിമയിലൂടെ മമ്മൂട്ടി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിട്ട് അര നൂറ്റാണ്ട് പൂർത്തിയാവുകയാണ്. അനവധി അനശ്വര കഥാപാത്രങ്ങൾ സമ്മാനിച്ച മഹാനടന് ആശംസകളുമായി എത്തുകയാണ് സംവിധായകൻ വിനയൻ. അദ്ദേഹത്തിന്റെ ‘രാക്ഷസരാജാവ്’ , ‘ദാദാ...