Connect with us

Hi, what are you looking for?

Latest News

മമ്മൂട്ടി. ബോബി സഞ്ജയ്. സന്തോഷ്‌ വിശ്വനാഥ് ടീമിന്റെ ‘വൺ’ പൂജ നാളെ കൊച്ചിയിൽ

ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്തു മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വൺ സിനിമയുടെ ചിത്രീകരണം നാളെ കൊച്ചിയിൽ ആരംഭിക്കും.

ഗാനഗന്ധർവന്റെ വിജയത്തിന് ശേഷം  ഇച്ചായിസ്‌ പ്രൊഡക്ഷൻസ് മമ്മുട്ടിയെ നായകനാക്കി നിർമ്മിച്ച് സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ മൂവിയുടെ പൂജ നാളെ രാവിലെ 9 30ന് ഇടപ്പള്ളി 3 ഡോട്സ് സ്റ്റുഡിയോയിൽ വച്ച് നടക്കും. ചിത്രീകരണവും നാളെ ആരംഭിക്കും.

മമ്മുട്ടി ,ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ,മുരളി ഗോപി,ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, സാബ് ജോൺ ,ഡോക്‌ടർ പ്രമീള ദേവി,അർച്ചന മനോജ്,കൃഷ്ണ തുടങ്ങിയ താരങ്ങൾ സിനിമയുടെ ഭാഗമാകുന്നു. സിനിമ മേഖലയിലെ പ്രമുഖരായ വ്യക്തികളും  പൂജയിൽ പങ്കെടുക്കും. 

ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.നിർമ്മാണം- ശ്രീലക്ഷ്മി ആർ  . കോ-പ്രൊഡ്യൂസർ ഭൂപൻ താച്ചോ, ശങ്കർ രാജ് ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ . എഡിറ്റർ നിഷാദ്.

പി ആർ ഒ മഞ്ജു ഗോപിനാഥ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A