Connect with us

Hi, what are you looking for?

Latest News

മമ്മൂട്ടി വീണ്ടും തലസ്ഥാന നഗരിയിൽ…

പതിനെട്ടാം പടിയ്ക്കുശേഷം മമ്മൂട്ടി വീണ്ടും ചിത്രീകരണത്തിനായി തിരുവനന്തപുരത്ത്.

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന വൺ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസക്കാലം മമ്മൂട്ടി ഇനി തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഉണ്ടാകും. ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനംചെയ്യുന്ന വണ്ണിന്റെ ഷൂട്ടിംഗ് നവംബർ 8 മുതൽ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്യും. 40 ദിവസത്തോളം ഇവിടെ ചിത്രീകരണം ഉണ്ടാകും. സെക്രട്ടറിയേറ്റും  സെനറ്റ് ഹാളും  അടക്കം തലസ്ഥാനത്തെ മർമ്മപ്രധാനമായ കേന്ദ്രങ്ങളിൽ ചിത്രീകരണം ഉണ്ട്. നവംബർ എട്ടിന് തന്നെ ഇവിടെ ജോയിൻ ചെയ്യുന്ന മമ്മൂട്ടി മാമാങ്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരാഴ്ച മുംബൈ ബാംഗ്ലൂർ ഹൈദരാബാദ് ദുബായ് എന്നിവിടങ്ങളിലേക്ക് പോകുന്നുണ്ട്. അതുകഴിഞ്ഞാൽ വീണ്ടും വണ്ണിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യും.

ആഗസ്റ്റ് സിനിമയുടെ പതിനെട്ടാംപടിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആണ് മമ്മൂട്ടി ഇതിന് മുമ്പു. തിരുവനന്തപുരത്തെത്തിയത്.
മമ്മൂട്ടിക്കൊപ്പം ജോജോ ജോർജ്,  മുരളി ഗോപി, രഞ്ജിത്ത്, സലിംകുമാർ മാത്യു തോമസ്,  നിമിഷ സജയൻ, ഗായത്രി അരുൺ തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. രഞ്ജിത് ഈ ചിത്രത്തിൽ അഡ്വക്കേറ്റ് ജനറൽ ആയാണ് വേഷമിടുന്നത് . ഗാനഗന്ധർവന് ശേഷം ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി നായർ നിർമ്മിക്കുന്ന  വൺ ആൻ മെഗാ മീഡിയ തിയറ്ററുകളിൽ എത്തിക്കും. മാർച്ച് 29 ആണ് റിലീസ് പ്ലാൻ ചെയ്യുന്നത്.

ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയുടെ തിരക്കഥയിൽ ആദ്യമായാണ് മമ്മൂട്ടി നായകനാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A