Connect with us

Hi, what are you looking for?

Fans Corner

മമ്മൂട്ടി സാറിനോടൊപ്പമുള്ള ഈ അസുലഭ നിമിഷങ്ങളെ എന്റെ ജീവിതത്തിലെ മഹാഭാഗ്യമായാണ് ഞാൻ കാണുന്നത്

ഞാൻ മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി സാറിനെ ആദ്യമായി കണ്ടത് 2007-ൽ പാലക്കാട് മീനാക്ഷി പുരം സെയിൽ ടാക്സ് ചെക്ക്പോസ്റ്റിൽ ജോലി ചെയ്യുന്ന കാലത്താണ്. അന്നൊരു ദിവസം ഞാൻ ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോൾ ചിറ്റൂരിനടുത്തുള്ള കല്യാണ പേട്ട എന്ന ഗ്രാമത്തിൽ അണ്ണൻ തമ്പി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അദ്ദേഹത്തെ കാണുവാണുള്ള ആ അവിസ്മരണീയമായ മുഹൂർത്തം കൈവന്നത്.
പിന്നീട് 2014-ൽ കൊട്ടാരക്കരയിൽ സ്വയംവര സിൽക്ക്സിന്റെ ഉദ്ഘാടന ചടങ്ങിന് മമ്മൂട്ടി സാർ എത്തിയപ്പോൾ വീണ്ടും അദ്ദേഹത്തെ കാണുവാൻ എനിക്കവസരം ലഭിക്കുകയുണ്ടായി. അങ്ങനെ നീണ്ട അഞ്ചു വർഷത്തിനു ശേഷം 2019 നവംബർ 3 ഞയറാഴ്ച എറണാകുളം ലേ മെറീഡിയൻ ഹോട്ടലിൽ നടന്ന മാമാങ്കരാവിൽ മലയാളത്തിന്റെ നടന വിസ്മയത്തെ വീണ്ടും കാണുവാനും ഒന്നിച്ചു ഫോട്ടോയെടുക്കുവാനുമൊക്കെ ഈയുള്ളവന് ഭാഗ്യമുണ്ടായി. അവിടെ നടന്ന പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുവാനും സാധിച്ചു. മമ്മൂട്ടി സാറിനോടൊപ്പമുള്ള ഈ അസുലഭ നിമിഷങ്ങളെ എന്റെ ജീവിതത്തിലെ മഹാഭാഗ്യമായാണ് ഞാൻ കാണുന്നത്.

Mohammed Sahir

State Goods & Tax Dept.

Mob.9447112940

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A