“മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എനിക്ക് കിട്ടിയ ഒരു ബഹുമതിയായി തന്നെ കരുതുന്നു. 25 വർഷം മുൻപ് ദർത്തിപുത്രയിൽ പ്രവൃത്തിച്ചിരുന്നു. ദർത്തിപുത്രയിൽ ഞാൻ കണ്ട അതേ മമ്മൂട്ടിസാറിനെ തന്നെയാണ് മാമാങ്കത്തിലും കാണാൻ കഴിഞ്ഞത്.”
ശ്യാം കൗശലുമായി മമ്മൂട്ടി ടൈംസ് ലേഖകൻ അരുൺ ഗോവിന്ദ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.
അന്യഭാഷകളിൽ നിന്നും വന്നു മലയാളസിനിമയുടെ പ്രിയപ്പെട്ടവരായ ആക്ഷൻ ഡയറക്ക്റ്റർമാർ നിരവധിയാണ്. ത്യാഗരാജൻ മാസ്റ്റർ മുതൽ പീറ്റർ ഹെയിൻവരെയുള്ള മറ്റുഭാഷകളിൽ നിന്നും വന്ന് മലയാളത്തിൽ വ്യത്യസ്തമായ ആക്ഷൻ സീക്യൻസുകൾ ഒരുക്കിയ അന്യ ഭാഷാ ആക്ഷൻ ഡയറക്റ്റേഴ്സിന്റെ പേരിനൊപ്പം ഇനി ശ്യാം കൗശൽ എന്ന് കൂടി ചേർത്ത് എഴുതാം. ഫയൽമാൻമാരുടെ ഗോഥയായ പഞ്ചാബിൽ ജനിച്ചു വളർന്ന ശ്യാം കൗശലിനെ സംബന്ധിച്ചു ആക്ഷൻ രക്തത്തോട് അലിഞ്ഞു ചേർന്നതാണ്. ഡോണും ദങ്കലും പത്മാവതും എല്ലാം ഒരുക്കിയ ബോളിവുഡിലെ നമ്പർ വൺ ആക്ഷൻ ഡയറക്ക്റ്റർ മലയാളത്തിൻറ്റെ ബ്രഹ്മാണ്ഡ ചിത്രം മാമാമാങ്കത്തിന് വേണ്ടി ആക്ഷൻ ഒരുക്കുമ്പോൾ തന്നെ മോളിവുഡിന്റെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്. മാമാങ്കത്തിലെ ഏറ്റവും ഹൈലൈറ്റായി കരുതുന്ന വാർ സീക്വൻസുകളെക്കുറിച്ചു മമ്മൂട്ടി ടൈംസ്മായി മനസ്സുതുറക്കുകയാണ് ശ്യാം കൗശൽ.
? മാമാങ്കത്തിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച്
മാമാങ്കം പോലൊരു വലിയ സിനിമയിൽ പ്രവൃത്തിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി തന്നെകരുതുന്നു. മാമാങ്കത്തിന് ആക്ഷൻ ഒരുക്കാൻ എന്നെ ക്ഷണിച്ച മമ്മൂട്ടിസാർ, നിർമാതാവ് വേണു കുന്നപ്പള്ളി, സംവിധായകൻ പത്മകുമാർ എന്നിവർ എല്ലാം എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ കാത്തു സൂക്ഷിച്ചിട്ടുണ്ട് എന്ന് കരുതുന്നു. എന്റെ കരിയറിന്റെ തുടക്കത്തിലെ സിനിമയായ ഇന്ദ്രജാലം മുതൽ തന്നെ മലയാള സിനിക്കൊപ്പം പ്രവൃത്തിക്കാൻ ഏതെങ്കിലും അവസരം വന്നാൽ ഞാൻ ഒഴിവാക്കാറില്ല.
? മാമാങ്കത്തിലെ ഏറ്റവും ഹൈലൈറ്റ് ആയി കരുതപ്പെടുന്ന യുദ്ധരംഗങ്ങളെക്കുറിച്ച്
= മാമാങ്കം പോലെ വൈഡ് ആയ ഒരു സിനിമക്ക് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. യുദ്ധ രംഗങ്ങളിൽ എത്തുന്ന പതിനായിരകണക്കിന് ജൂനിയർ ആർട്ടിസ്റ്റ് മുതൽ സിനിമയുടെ ജീവവായുവായ സംവിധായകൻ വരെ ഒരേ പാതയിൽ സഞ്ചരിച്ചാൽ മാത്രമെ മാമാങ്കം പോലൊരു സിനിമ സാദ്ധ്യമാവുകയുള്ളു. മാമാങ്കത്തിൻറ്റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നതിന് നിരവധിമാസത്തെ പ്ലാനിങ് ഉണ്ട്. സ്ക്രിപ്പ്റ്റ് കേട്ട് കഴിഞ്ഞു ഞാൻ ആക്ഷൻ രംഗങ്ങൾക്കു വേണ്ടി തന്നെ ഒരു സ്റ്റോറിബോർഡ് ചെയ്തിരുന്നു.ആ സ്റ്റോറി ബോർഡ് ഉപ യോഗിച്ചാണ് മാമാങ്കത്തിൻറ്റെ യുദ്ധരംഗങ്ങൾ വർക്ക് ചെയ്തിരിക്കുന്നത്.
? പഞ്ചാബുകാരൻ കളരിപയറ്റിനെ അടുത്തറിഞ്ഞതിനെക്കുറിച്ച്
= കേരളത്തിന്റെ തനതായ ആയോധന കലയായ കളരിപയറ്റിനെ ഞാൻ മുൻപും എൻറ്റെ പല സിനിമകളിലും ഉപയോഗിച്ചിട്ടുണ്ട്, എന്നിരുന്നാലും മാമാങ്കത്തിൽ ആണ് ഞാൻ കളരിപ്പയറ്റിൻറ്റെ എല്ലാം സാദ്യതകളെയും തിരിച്ചറിഞ്ഞത്.കളരിപയറ്റ് മാമാങ്കത്തിന്റെ ജീവനാണ്,മാമാങ്കത്തിൻറ്റെ സെറ്റിൽ കളരിപ്പയറ്റിനെ പറ്റി നിർദേശങ്ങൾ തരാൻ കളരി ആശാൻമാരും ഉണ്ടായിരുന്നു, കളരിഗുരുക്കൻമാരുടെ സേവനവും മാമാങ്കത്തിൻറ്റെ ആക്ഷൻ ഒരുക്കുന്നതിന് എന്നെ സഹായിച്ചിട്ടുണ്ട്.
? മാമാങ്കത്തിൻറ്റെ ആക്ഷൻ രംഗങ്ങൾക്കു വേണ്ടി നടത്തിയ മുന്നൊരുക്കങ്ങൾ
= വ്യക്തമായ പ്ലാനിങ് ഉണ്ടെങ്കിൽ മാത്രമേ മാമാങ്കം പോലൊരു വലിയ സിനിമ നല്ല രീതിയിൽ ചെയ്യാൻ കഴിയൂ. ഷൂട്ടിങ്ങിനു ആറുമാസം മുൻപ് തന്നെ ഞങ്ങൾ സിനിമയുടെ ആക്ഷൻ രംഗങ്ങളെക്കുറിച്ചു പഠിച്ചു എന്ന് വേണം പറയാൻ. സ്ക്രിപ്റ്റ് പൂർണമായും ഉൾക്കൊണ്ടതിനു ശേഷം ആക്ഷൻ സീക്യൻസുകൾക്കു വേണ്ടി മാത്രം സ്ക്രീൻപ്ളേ തയ്യാറാക്കി,സ്ക്രീൻപ്ളേ സ്റ്റോറി ബോർഡ് ചെയ്തു,സ്റ്റോറി ബോർഡ് എല്ലാവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്തു. ഒരു കൂട്ടായ പ്രവർത്തനത്തിലൂടെ എല്ലാം നല്ല രീതിയിൽ തന്നെ സംഭവിച്ചിട്ടുണ്ട് എന്ന് കരുതുന്നു.
?മുൻ സിനിമകളിൽ നിന്നും എങ്ങനെയാണ് മാമാങ്കം വ്യത്യസ്തമാവുന്നത്
= ഒരിക്കലും ഒരു സിനിമയെ മറ്റൊരു സിനിമയുമായി കമ്പയർ ചെയ്യാൻ കഴിയും എന്ന് കരുതുന്നില്ല എന്തെന്നാൽ എല്ലാ സിനിമകളുടേയും കഥകൾ വ്യത്യസ്തമാണ്.ദങ്കൽ ചെയ്യുന്ന സമയത്തു ആ സിനിമയുടെ കഥയ്ക്കു വേണ്ട ആക്ഷൻ ആണ് എൻറ്റെ മനസ്സിൽ ഉണ്ടായിരുന്നത്.അത് പോലെ തന്നെ മാമാങ്കം ചെയ്യുമ്പോൾ മാമാങ്കത്തിൻറ്റെ കഥയിൽ എന്തൊക്കെ വ്യത്യസ്തതകൾ ഉണ്ടോ അതെല്ലാം ആക്ഷനിലും പ്രേക്ഷകർക്ക് അനുഭവപ്പെടും.
? കേരളത്തിന് പുറത്തു മാമാങ്കത്തിൻറ്റെ സ്വീകാര്യതയെക്കുറിച്ച്
= ലോകവ്യാപകമായി സ്വീകരിക്കപ്പെടാൻ ഉള്ള ഒരു ജെനുവിൻ സബ്ജക്ക്റ്റ് മാമാങ്കത്തിൽ ഉണ്ട്, മാമാങ്കത്തിൽ പറയുന്ന കഥ ലോകത്തിൻറ്റെ ഏതു കോണിലും നടക്കാവുന്നതാണ്,നിലനിൽപ്പിനുവേണ്ടിയും അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിനും വേണ്ടിയും ഉള്ള പോരാട്ടങ്ങൾ ലോകത്തു ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നുണ്ട് അതു കൊണ്ടൊക്കെ തന്നെ മാമാങ്കം ലോകവ്യാപകമായി തന്നെ പ്രേക്ഷകർ സ്വീകരിക്കും എന്ന് കരുതുന്നു.
? മലയാളത്തിൻറ്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പ്രവൃത്തിച്ചതിനെക്കുറിച്ച്
= മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എനിക്ക് കിട്ടിയ ഒരു ബഹുമതിയായി തന്നെ കരുതുന്നു. 25 വർഷങ്ങൾക്കു മുൻപ് മമ്മൂട്ടി സാർക്കൊപ്പം ഞാൻ ദർത്തിപുത്രയിൽ പ്രവൃത്തിച്ചിരുന്നു. ദർത്തിപുത്രയിൽ ഞാൻ കണ്ട അതേ മമ്മൂട്ടിസാറിനെ തന്നെയാണ് മാമാങ്കത്തിലും കാണാൻ കഴിഞ്ഞത്. ആക്ഷൻ സീക്വൻസുകൾ ചെയ്യുമ്പോൾ മമ്മൂട്ടിസാറിനു ഒരു പ്രത്യേക എനർജി വരുന്നതായി തോന്നിയിട്ടുണ്ട്. ആ എനർജി ഞങ്ങൾക്കും ഒരു വല്ലാത്ത ഇൻസ്പിരേഷൻ ആയിരുന്നു.
? മാമാങ്കത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരോട് പറയാൻ ഉള്ളത്
= ഒരു മികച്ച സിനിമക്ക് വേണ്ട എല്ലാം തന്നെ മാമാങ്കത്തിൽ ഉണ്ട്. മാമാങ്കം തീർച്ചയായും നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കും.
