അഭിനേത്രി, മോഡൽ എന്നീ മേഖലകളിലൂടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ സുപരിചിതയാണ് സില്‍വിയ ഡൊമിനിക് എന്ന അദിതി റായ്. 2011ൽ പുറത്തിറങ്ങിയ ‘പ്രിൻസ്’ എന്ന കന്നഡ ചിത്രത്തിൽ ‘അദിതി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ‘സില്‍വിയ ഡൊമിനിക്’ എന്ന ‘അദിതി റായി’യുടെയുടെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.
2018ൽ ഏഷ്യാനെറ്റ് മലയാളം സംപ്രേക്ഷണം ചെയ്ത ബിഗ്ഗ്ബോസ്സ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് അദിതിയ്ക്ക് മലയാളി പ്രേക്ഷകരിൽ തന്റേതായ ഒരിടം സ്വന്തമാക്കാൻ കഴിഞ്ഞത്. നവാഗതനായ തുഫൈൽ സംവിധാനം ചെയ്ത മൈസൂർ 150 എന്ന സിനിമയിലൂടെയാണ് അദിതിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടർന്ന് അന്യർക്ക് പ്രവേശനമില്ല, ശിർക്ക് എന്നീ മലയാള ചിത്രങ്ങളിലും അദിതി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.