മമ്മൂക്കയുടെ ആദ്യ സിനിമ ഞാൻ കാണുന്നത് എന്റെ ഓർമ്മയിൽ പഴശ്ശിരാജയാണ്. ബാലുശ്ശേരി സന്ധ്യ തിയേറ്ററിൽ വെച്ച് അതും ഒറ്റയ്ക്ക്. ഉള്ളിൽ ആകാംഷമായും സന്തോഷവും ആയിരുന്നു. തീയറ്ററിൽ കയറി അതും ബാൽക്കണി ടിക്കറ്റിൽ, മുകളിലേക്കുള്ള സ്റ്റെപ്പുകളിലേക്കു കയറുന്നതിനിടെ പ്രൊജക്ടർ റൂമിൽ നിന്നും തെറിച്ചു പോയ ഒരു റീലിന്റെ പിസ് എനിക്ക് കിട്ടി ആ ഫ്രെമിൽ മമ്മുക്ക പഴശിരാജ സിനിമയിൽ കുളിക്കുന്ന ഒരു ഷോട്ട് ഉണ്ടല്ലോ അതിലെ ആയിരുന്നു.
ആരും കാണാതെ ഞാൻ അത് കീശയിൽ ഇട്ടു. അകത്തേക്ക് കയറി പടം കണ്ടു. രോമാഞ്ചം എന്താണ് എങ്ങനെയാണു നമുക്കത് അനുഭവിക്കുക എന്നെലാം ഞാൻ നേരിട്ട് അറിഞ്ഞു.ക്ലൈമാക്സ് കണ്ടു കരഞ്ഞുപോയി. പടം കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി ഞാൻ പഴശ്ശിരാജയായി മാറി ഓരോ അപ്പ ചെടികളും തല വെട്ടി നടന്നു. ആ പടം എന്നെ അന്ന് ഒറങ്ങാൻ സമ്മതിച്ചില്ല കക്കോടി ജയശ്രീ ടാക്കിസിൽ പോയി വീണ്ടും കണ്ടു ആ ഒരൊറ്റ ഷോട്ട് കാണാനായി “ആദിയുഷ സന്ധ്യ പൂത്തു”എന്ന പാട്ടിലെ മമ്മുക്ക കുതിരയിൽ വരുന്ന ആ ഷോട്ടിനായി.
പിന്നയും ഒരുപാടു പടങ്ങൾ മമ്മുക്കയെ കാണാനായി പോയി ഒറ്റയ്ക്കും കൂട്ടമായും. എന്നെങ്കിലും നേരിട്ട് അടുത്ത് കാണുമെന്നുo ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ പറ്റുമെന്നു പ്രീതിഷിക്കുന്നു.
