ഒരു നടനെന്ന നിലയിൽ മമ്മൂക്കയെക്കുറിച്ച് ഞാൻ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ലല്ലോ.പക്ഷേ ഒരു മനുഷ്യൻ എന്ന നിലയിൽ ഏറ്റവും ശുദ്ധനാണ് അദ്ദേഹം. മനസ്സിൽ എന്താണോ തോന്നുക, അതിപ്പോൾ സന്തോഷമാണെങ്കിലും ദേഷ്യമാണെങ്കിലും അത് അദ്ദേഹം പ്രകടിപ്പിക്കും
ശരത് ചന്ദ്രൻ
‘ഉണ്ട’യിൽ മെഗാസ്റ്റാർ മമ്മൂക്കയോടൊപ്പം പ്രാധാന്യമുള്ള ഒരു മുഴുനീള കഥാപാത്രം ചെയ്യാൻ കഴിഞ്ഞത് ഒരു സ്വപ്നസാക്ഷാത്കാരം എന്ന് തന്നെ പറയാം. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ അനുഭവമായി പറയാൻ കഴിയുക.അത്യാവശ്യം പ്രാധാന്യമുള്ള കഥാപാത്രമായി മമ്മൂക്കയ്‌ക്കൊപ്പം ഈ സൂപ്പർ ഹിറ്റ് സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞ വസ്തുത ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഒരുപാട് സന്തോഷം ഉണ്ട്. ഒരു നടനെന്ന നിലയിൽ മമ്മൂക്കയെക്കുറിച്ച് ഞാൻ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ലല്ലോ.പക്ഷേ ഒരു മനുഷ്യൻ എന്ന നിലയിൽ ഏറ്റവും ശുദ്ധനാണ് അദ്ദേഹം. മനസ്സിൽ എന്താണോ തോന്നുക, അതിപ്പോൾ സന്തോഷമാണെങ്കിലും ദേഷ്യമാണെങ്കിലും അത് അദ്ദേഹം പ്രകടിപ്പിക്കും.
മമ്മൂക്ക ലൊക്കേഷനിലത്തും വരെ ഞങ്ങൾ കാത്തിരിക്കും. ലൊക്കേഷനിൽ മമ്മൂക്ക എത്തിക്കഴിഞ്ഞാൽ അദ്ദേഹം പറയുന്ന കഥകൾ കേൾക്കുവാൻ ഞങ്ങൾ എല്ലാവരും ചുറ്റും ഇരിക്കും. നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ വരെ കേൾക്കുവാൻ മമ്മൂക്ക മനസ്സ് കാണിക്കും. എങ്ങനെ നല്ലൊരു മനുഷ്യനാകണം, അഭിനയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നെല്ലാം അദ്ദേഹം പറഞ്ഞുതരും . മഹാനായ നടൻ മാത്രമല്ല മഹത്തായ വ്യക്തി കൂടിയാണ് മമ്മൂക്ക.