ഒരേ സമയം നാലു ഭാഷകളിൽ എത്തുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മാമാങ്കത്തിന്റെ ഇന്ത്യയിലെയും വിദേശങ്ങളിലെയും വിതരണവകശം മോഹവിലയ്ക്ക് സ്വന്തമാക്കി പ്രമുഖ കമ്പനികൾ.
ഡിസംബർ 12ന് ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രം അതാതു സ്ഥലങ്ങളിലെ പ്രമുഖ കമ്പനികളാണ് വിതരനാവകശം നേടിയെടുത്തത്.
തമിഴിലും ഹിന്ദിയിലും PVR ഗ്രൂപ്പാണ് മാമാങ്കം വിതരണം ചെയ്യുന്നത്. അല്ലു അർജുന്റെ പിതാവിന്റെ ഉടമസ്ഥതയിൽ ഉള്ള ഗീതാ ആർട്സാണ് തെലുങ്ക് വിതരണാവകാശം സ്വന്തമാക്കിയത്. ജിസിസി യിൽ PHARS ഫിലിംസ് ആണ് മാമാങ്കം വിതരണം ചെയ്യുന്നത്. കർണ്ണാടക വിതരണാവകാശം പ്രമുഖ വിതരണക്കാരായ ഗോൾഡൻ ഫിലിംസിനാണ്.
യു എസ് എ -കാനഡ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് MIDAS ഗ്രൂപ്പ് സ്വന്തമാക്കി.
കേരളത്തിൽ കാവ്യാ ഫിലിംസ് തന്നെയാണ് ചിത്രം വിതരണം ചെയ്യുന്നത്.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച് എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം ഡിസംബർ 12-നു ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും.