മമ്മൂട്ടി നായകനാകുന്ന ബ്രഹ്‌മാണ്ഡ ബഹുഭാഷാ ചിത്രമായ മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ഗ്രാൻഡ് ഹയാത് ഇന്റർനാഷണലിൽ നടന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചിത്രത്തിലെ ഗാനങ്ങളടങ്ങിയ സി.ഡി. മമ്മൂട്ടിയ്ക്ക് നൽകി പ്രകാശനം ചെയ്തു.
https://youtu.be/K_hTZqas5TY
നിർമ്മാതാവ് വേണു കുന്നപ്പിള്ളി, സംവിധായകൻ എം. പദ്മകുമാർ, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, സംവിധായകരായ ഹരിഹരൻ, ബ്ലെസി, ലാൽ ജോസ്, നടന്മാരായ ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, സണ്ണി വെയിൻ, സുരേഷ് കൃഷ്ണ, സുദേവ്, ആണ് സിതാര, സംയുക്ത മേനോൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ശ്രെയ ഘോഷാൽ ആലപിച്ച ചിത്രത്തിലെ മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയും യൂട്യൂബിലൂടെ പുറത്തിറക്കി.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന മാമാങ്കം എം പദ്മകുമാർ സംവിധാനം ചെയ്യുന്നു. എം. ജയചന്ദ്രനാണ് സംഗീതം. റഫീഖ് അഹമ്മദിന്റേതാണ് വരികൾ.
ബോളിവുഡിൽ നിന്നുള്ള സാഞ്ചിത് ബെൽഹാര, ആംഗിൾ ബെൽഹാര എന്നിവരാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.
വർഷങ്ങൾക്കു മുൻപ് തിരുനാവായ മണപ്പുറത്തു പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന മാമാങ്ക മഹോത്സവവും അതിനോടനുബന്ധിച്ചുള്ള ചാവേറുകളുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ എന്നീ ചിത്രങ്ങൾക്കുശേഷം ചരിത്ര പ്രാധാന്യമുള്ള ഒരു വേഷത്തിൽ മമ്മൂട്ടി എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.