Connect with us

Hi, what are you looking for?

Latest News

മാമാങ്കം ഓഡിയോ ലോഞ്ച് 20-നു കൊച്ചിയിൽ

കൊച്ചി ഗ്രാൻഡ് ഹയാത്തിൽ 20-ന് വൈകീട്ട് ആണ് പ്രോഗ്രാം. 

മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമയായ മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച് ഈ മാസം 20-നു കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വച്ചു നടക്കും. മമ്മൂട്ടി അടക്കമുള്ള താരങ്ങളും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങിൽ പ്രവേശനം  ക്ഷണിക്കപ്പെട്ട അതിഥികൾക്കായിരിക്കും.

കാവ്യാ ഫിലിംസിന്റെ  ബാനറിൽ വേണു  കുന്നപ്പിള്ളി നിർമ്മിക്കുന്ന മാമാങ്കം നവംബർ 21-ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകൾ ഒരേസമയമാണ് റിലീസ് ചെയ്യുന്നത്.

എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, സുരേഷ് കൃഷ്ണ, കനിഹ, സ്വാതി പ്രാചി, അനു സിത്താര തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.

ചിത്രത്തിലെ പ്രധാന ഭാഗങ്ങളും യുദ്ധരംഗങ്ങളും നാല്പതു രാത്രികൾ കൊണ്ടാണ് ചിത്രീകരിച്ചത്.  കൊച്ചിയിലെ മരടിൽ പത്ത് കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച പ്രത്യേക സെറ്റിട്ടാണ് പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A