Connect with us

Hi, what are you looking for?

Latest News

മാമാങ്കം ഗെയിം എത്തി; ഇനി കളിയുടെ മാമാങ്കകാലം !

പ്രേക്ഷകർ ആവേശപൂർവം കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ മാമാങ്കം ഗെയിം പ്ളേ സ്റ്റോറിൽ എത്തി. മമ്മൂട്ടിയാണ് ഈ ഗെയിം പുറത്ത് വിട്ടത്. ഗെയിം പുറത്ത് വിട്ടതിന് പിന്നാലെ മമ്മൂട്ടി ആരാധകരെല്ലാം ഈ ഗെയിമിൻ്റെ പിന്നാലെ പായുകയാണ്. മാമാങ്കം ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് അണിയറപ്രവർത്തകർ ഉൾപ്പെടുന്ന ടീം ഗെയിം പുറത്ത് വിട്ടത്.
Play Store ഇൽ നിന്നും download ചെയ്യുക :

https://play.google.com/store/apps/details?id=com.csharks.mamangam

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി എം പത്മകുമാര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘മാമാങ്ക’ത്തിന്‍റെ വേറിട്ട പ്രൊമോഷൻ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. മാമാങ്കം ടീം പ്രൊമോഷൻ്റെ ഭാഗമായി മാമാങ്കം ഗെയിം പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. മാമാങ്കം ഗെയിമിന് സമാരംഭം കുറിച്ചത് മമ്മൂട്ടി തന്നെയാണ്. സംവിധായകന്‍ എം. പദ്മകുമാര്‍, ബി. ഉണ്ണികൃഷ്ണന്‍, റാം, നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി, ആൻ്റോ ജോസഫ് എന്നിവര്‍ മാമാങ്കം ഗെയിം ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുത്തു.
മാമാങ്കത്തിൻ്റെ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ മാമാങ്കം ഗെയിം കളിക്കാം. ആൻഡ്രോയിഡ് ഫോണുകളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. കളിക്കുന്നവർക്ക് സമ്മാനങ്ങളുണ്ടാകുമെന്നും മമ്മൂട്ടി വ്യക്തമാക്കി.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമിച്ച മാമാങ്കം നവംബർ 21-നു മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തീയേറ്ററുകളിലെത്തും. ഉണ്ണി മുകുന്ദന്‍, അനു സിത്താര, കനിഹ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A