Connect with us

Hi, what are you looking for?

Latest News

മാമാങ്കം ട്രെയിലർ ഇന്ന് എത്തുമ്പോൾ പ്രേക്ഷകരിൽ ആവേശവും ആകാംക്ഷയും നിറച്ചു നിർമ്മാതാവിന്റെശ്രദ്ധേയമായ കുറിപ്പ് !

മലയാള സിനിമയുടെ മാമാങ്ക മഹോത്സവങ്ങൾക്ക് തിരികൊളുത്താൻ ഏതാനും മണിക്കൂറുകൾക്കകം മാമാങ്കം ട്രെയിലർ പ്രേക്ഷകർക്ക് മുൻപിലേക്കെത്തുകയാണ്. ട്രെയിലർ പുറത്തുവിടുന്ന വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട്  ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി  എഴുതിയ കുറിപ്പ് ആരാധകരിൽ ആവേശവും ആകാംക്ഷയും ഒരുപോലെ നിറയ്ക്കുന്നതാണ്. കൃത്യമായ തയ്യാറെടുപ്പിൽ തന്നെയാണ് പ്രമോഷൻ കാര്യങ്ങൾ നടത്തുന്നത് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ഇന്ന് ഇറങ്ങാൻ പോകുന്ന  ട്രെയിലർ സിനിമയുടെ ഒരു വശം മാത്രമാണ് നിങ്ങളിലേക്ക് എത്തിക്കുന്നത് എന്ന വാക്കുകൾ തന്നെ ഈ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് കൂടുതൽ ആക്കം കൂട്ടുകയാണ്. ഒപ്പം, മെഗാസ്റ്റാറിന്റെ ഇനിയും പുറത്തുവരാത്ത വേഷപ്പകർച്ചകളെ കൂടി സൂചിപ്പിക്കുമ്പോൾ മമ്മൂട്ടി ആരാധകരിൽ അത് നിറയ്ക്കുന്ന ആവേശങ്ങൾക്ക് അതിരുകൾ ഇല്ലാതാവുകയാണ്. തിയേറ്ററിൽ അത്ഭുതങ്ങളുടെയും ആകാംക്ഷയുടെയും ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ഒന്നായിരിക്കും ഈ സിനിമ എന്ന ഉറപ്പും വേണു കുന്നപ്പിള്ളി എന്ന നിർമ്മാതാവ് പ്രേക്ഷകർക്ക് നൽകുന്നു. ലഹാരി മ്യൂസിക് യൂട്യൂബ് ചാനൽ വഴിയാണ് ട്രെയിലർ റിലീസ് ചെയ്യുന്നത്. 

മാമാങ്ക കാഴ്ചകളുടെ അത്ഭുതങ്ങൾക്ക് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം..

വേണു കുന്നപ്പിള്ളിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം…

മാമാങ്ക വിശേഷങ്ങൾ ….ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ നമ്മുടെ trailer റിലീസ് ചെയ്യുകയാണ്…കൃത്യമായ തയ്യാറെടുപ്പിൽ തന്നെയാണ് promotion കാര്യങ്ങൾ നടത്തുന്നത്…കുറേയേറെ പേർ സ്ഥിരമായി എനിക്ക് social media യിൽ കൂടി ഉപദേശങ്ങൾ തരുന്നു. പലതും ഞാൻ പ്രാവർത്തികമാക്കിയിട്ടു ണ്ട്..നിങ്ങളുടെ ആത്മാർത്ഥ യിലും,ഈ സിനിമയിലുളള വിശ്വാസത്തിലും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു….ഇറങ്ങാൻ പോകുന്ന trailer ൽ കൂടി സിനിമയുടെ സ്വഭാവത്തിന്റെ ഒരു വശം മാത്രം നിങ്ങളിലേക്ക് എത്തിക്കുന്നു…

ആത്മബന്ധങ്ങൾ വേർപെടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങൾ ,മരണത്തിലേക്ക്  നടന്നുനീങ്ങുന്നവരുടെ ജീവിത സ്പന്ദനങ്ങൾ, മെഗാസ്റ്റാറിന്റെ  ഇനിയും പുറത്തു വരാത്ത വേഷപ്പകർച്ചകളും,മനസ്സിനെ കീറിമുറിക്കുന്ന സംഭാഷണങ്ങളും, നൂറ്റാണ്ടുകളോളം കുടിപ്പക കൊണ്ടുപോയതിന്റെ  രസ്യങ്ങളു മെല്ലാം തിയേറ്ററിൽ നിങ്ങളെ അത്ഭുതങ്ങളുടെയും, ആകാംക്ഷയുടെയും  ലോകത്തേക്ക് കൊണ്ടുപോകുമെന്ന കാര്യത്തിൽ എനിക്ക് സംശയം ഇല്ല.. ത്രസിപ്പിക്കുന്ന  ചോരയുടെ മണമുള്ള ആ മാമാങ്ക  മഹോത്സവത്തിനായി കാത്തിരിക്കൂ…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A