മാമാങ്കം ഡബ്ബിംഗ് എറണാകുളം ലാൽ മീഡിയയിൽ തുടങ്ങി
മലയാളത്തിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണവുമായി എത്തുന്ന മമ്മൂട്ടി എം പദ്മകുമാർ ടീമിന്റെ മാമാങ്കം ഡബ്ബിംഗ് എറണാകുളം ലാൽ മീഡിയയിൽ തുടങ്ങി.
കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നു. ഉണ്ണിമുകുന്ദൻ, കനിഹ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
നവംബറിൽ കാവ്യാ ഫിലിംസ് മാമാങ്കം തിയേറ്ററുകളിൽ എത്തിക്കും
ലോക വ്യാപകമായി വമ്പൻ റിലീസാണ് പ്ലാൻ ചെയ്യുന്നത്. ഒരു പാൻ ഇന്ത്യൻ മൂവിയായി എത്തുന്ന മാമാങ്കത്തോടെ മലയാള സിനിമയുടെ മാർക്കറ്റ് ഇന്റർനാഷണൽ തലങ്ങളിലേക്ക് ഉയരുമെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു.
മലയാള സിനിമ ഇന്നുവരെ കാണാത്ത പ്രമോഷനുകളാണ് മാമാങ്കത്തിനായി ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ പത്രങ്ങളിൽ അടക്കം ഫുൾ പേജ് പരസ്യം വന്നത് മലയാള സിനിമാ ഇന്ഡസ്ട്രിയെ തന്നെ ഞെട്ടിച്ചിരുന്നു.