മാമാങ്കം ഡിസംബർ 12-നു നാലു ഭാഷകളിലും ലോക വ്യാപകമായി റിലീസ് ചെയ്യും.
തിയേറ്ററുകളിൽ മാമാങ്ക മഹോൽസവം തീർക്കാൻ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം ഡിസംബർ 12-നു നാലുഭാഷകളിൽ ലോകാവ്യോപകമായി റിലീസ് ചെയ്യും.
നേരത്തെ നവംബർ 21നായിരുന്നു റിലീസ് നിശ്ചചയിച്ചിരുന്നത് എങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും അന്യഭാഷാ ഡബ്ബിംഗ് വർക്കുകൾ തീർത്തു സെൻസർ ചെയ്ത് കിട്ടാത്ത സാഹചര്യം വരുമെന്ന ഘട്ടത്തിലാണ് റിലീസ് ഡിസംബറിലേക്ക് നീട്ടിയത്.
ഡിസംബർ 12-നു മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും ലോകവ്യാപകമായി റിലീസ് ചെയ്യും. തെലുങ്കിലെ വിതരണാവകാശം മോഹവിലയ്ക്ക് സ്വന്തമാക്കിയത് അല്ലു അർജുന്റെ പിതാവിന്റെ കമ്പനിയാണ്. തമിഴിലാകട്ടെ PVR പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയത്.
കേരളത്തിൽ കാവ്യാ ഫിലിംസ് തന്നെയാണ് ചിത്രം വിതരണം ചെയ്യുന്നത്. ഡിസംബർ 12നു റെക്കോർഡ് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. കൂടാതെ ക്രിസ്മസ് ചിത്രമായി പ്രമുഖ സെന്ററുകളിൽ തുടരുകയും ചെയ്യുമെന്നാണ് തിയേറ്റർ വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. ക്രിസ്മസ് റിലീസ് ആയി പ്ലാൻ ചെയ്ത പല ചിത്രങ്ങളും റിലീസ് മാറിയതും മാമാങ്കത്തിന് ഏറെ അനുകൂല ഘടകമാണ്. ജി സി സി റിലീസിനും ഇത് ഗുണം ചെയ്യും.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം എം പദ്മകുമാറാണ് സംവിധാനം.
