Connect with us

Hi, what are you looking for?

Latest News

മാമാങ്കം : തമിഴ് ഡബ്ബിംഗ് പുരോഗമിക്കുന്നു ; നേതൃത്വം നൽകാൻ റാം

സംവിധായകൻ റാമിന്റെ മേൽനോട്ടത്തിൽ തമിഴ് ഡബിംഗ് പുരോഗമിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ മമ്മൂട്ടി സ്വന്തം ശബ്ദമാണ് നൽകുന്നത്. 

മലയാളി പ്രേക്ഷകർക്കൊപ്പം ഇന്ത്യ മുഴുവൻ കാത്തിരിക്കുകയാണ് മാമാങ്കം എന്ന ഹിസ്റ്റോറിക്കൽ മൂവിക്കായി. മലയാളത്തിനൊപ്പം  ഒരേ സമയം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ ലോകമാകെ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. നവംബർ 21-നാണു ചിത്രത്തിന്റെ റിലീസ്.
മലയാളത്തിലാണ് ചിത്രം നിർമ്മിച്ചത് എങ്കിലും തമിഴ്, തെലുങ്ക്, ഹിന്ദി ഡബ്ബിംഗ് പതിപ്പുകൾ തികച്ചും ഹൈലി പ്രൊഫഷണൽ ആയും പെർഫെക്ഷനോടും കൂടിയാണ്  ഒരുക്കുന്നത്.
ചിത്രത്തിന്റെ തമിഴ് ഡബ്ബിംഗ് പതിപ്പിന് നേതൃത്വം നൽകുന്നത് പ്രശസ്ത തമിഴ് സംവിധായകൻ റാം ആണ്. അഭിനയത്തിന്റെ വിസ്മയങ്ങൾ തീർത്ത അമുദവനെ മമ്മൂട്ടിയ്ക്ക് സമ്മാനിച്ച പേരൻപിന്റെ സംവിധായകൻ റാമിന്റെ മേൽനോട്ടത്തിലാണ് പുരോഗമിക്കുന്നത്. കൊച്ചി വിസ്മയാസ് സ്റ്റുഡിയോവിൽ
ആണ് ഡബ്ബിംഗ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മമ്മൂട്ടി തന്റെ സ്വന്തം ശബ്ദമാണ് നൽകുന്നത്.

കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന മാമാങ്കം കാവ്യാ റിലീസ് നവംബർ 21-ന് ലോകവ്യാപകമായി റിലീസ് ചെയ്യും.
ഷൈലോക്ക് പൂർത്തിയാക്കി നാലു ദിവസത്തെ ദുബൈ സന്ദർശനം കഴിഞ്ഞു തിരിച്ചെത്തിയ മമ്മൂട്ടി മാമാങ്കത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയ ശേഷം ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിൽ സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A