മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന മാമാങ്കത്തിന്റെ അവസാന ഷെഡ്യൂളിൽ അഭിനയിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. മധുരരാജ പൂർത്തിയാക്കി പത്തു ദിവസത്തെ ചൈന -ദുബായ് സന്ദർശനവും കഴിഞ്ഞ് തിരിച്ചെത്തിയ മമ്മൂട്ടി ആഗസ്റ്റ് സിനിമാസിനുവേണ്ടി ഷാജി നടേശൻ നിർമ്മിച്ച് ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയിലെ ഭാഗങ്ങൾ പൂർത്തിയാക്കിയാണ് മാമാങ്കത്തിൽ ജോയിൻ ചെയ്തത്. മാമാങ്കത്തിന്റെ അവസാന ഷെഡ്യൂൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.
സജീവ് പിള്ളയുടെ തിരക്കഥയിൽ എം പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിൽ നാലു വ്യത്യ്സ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യപ്പെടുന്നത്.
മാർച്ച് 20 നാണ് മമ്മൂട്ടി മാമാങ്കത്തിന്റെ അവസാന ഷെഡ്യൂളിൽ ജോയിൻ ചെയ്തത്.
i
പന്ത്രണ്ടു വർഷത്തിലൊരിക്കൽ തിരൂരിലെ തിരുനാവായ മണപ്പുറത്തു നടക്കുന്ന മാമാങ്കത്തിൽ ചാവേറുകളായി പൊരുതാൻ എത്തുന്നവരുടെ കഥ പറയുന്ന മാമാങ്കത്തിൽ ചാവേർ പോരാളി ആയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
വടക്കൻ വീരഗാഥയിലെ ചന്തുവായും പഴശിരാജയയും നമ്മെ വിസ്മയിപ്പിച്ച മമ്മൂട്ടിയുടെ മറ്റൊരു ഐതിഹാസിക വേഷപ്പകർച്ചയാകും മാമാങ്കത്തിലെ ചാവേർ പടത്തലവൻ. നിരവധി സാഹസിക രംഗങ്ങളും അഭിനയമുഹൂർത്തങ്ങളും ഒരുപോലെ സമന്വയിക്കുന്ന ചിത്തത്തിൽ മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളിലെ നിരവധി പ്രമുഖരും അണിനിരക്കുന്നു. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്‌നീഷ്യന്മാരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.
കൊച്ചിയിൽ കൂറ്റൻ സെറ്റ് ഒരുക്കിയാണ് ചിത്രീകരണം. ഈ വർഷം അവസാനം തിയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മാമാങ്കത്തിന്റെ നിർമ്മാണം വേണു കുന്നംപിള്ളിയാണ്.
മാമാങ്കം പൂർത്തിയാക്കിയ ശേഷമേ പുതിയ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കൂ. ഹനീഫ് അദേനിയുടെ തിരക്കഥയിൽ വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന ‘അമീർ’ ആണ് അടുത്ത ചിത്രം.