Connect with us

Hi, what are you looking for?

Latest News

മാമാങ്കം ഫസ്റ്റ് ലുക്ക്‌ : ആവേശം നിറഞ്ഞ കാത്തിരിപ്പ്

സമീപകാലത്തൊന്നും ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിനായി  പ്രേക്ഷകർ ഇത്രയേറെ  ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്നിട്ടില്ല.

മലയാള സിനിമാ പ്രേമികൾ ഇപ്പോൾ ആകാംക്ഷയോടും ആവേശത്തോടും ഒരു സിനിമയുടെ ഫസ്റ്റ് ലുക്കിനായുള്ള കാത്തിരിപ്പിലാണ്. നാളെ രാവിലേ 10 മണിക്ക്  മാമാങ്കം സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തും എന്നറിഞ്ഞതുമുതൽ സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറിയിരിക്കുന്നു ആ വാർത്ത. മമ്മൂട്ടി നായകനാകുന്ന മാമാങ്കം മലയാളത്തിൽ ഇതുവരെയുള്ള സിനിമകളിൽ ഏറ്റവും ചെലവേറിയ ചിത്രമാണെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറയുന്നു.


ചരിത്രത്തിന്റെ താളിയോലകളിൽ നിന്നും ചീന്തിയെടുത്ത വള്ളുവനാട്ടിലെ ചാവേർ പടയാളികളുടെ ജീവിതം പറയുന്ന ഈ ഇതിഹാസ സിനിമ ഇന്ത്യൻ സിനിമയ്ക്ക്  മലയാള ചലച്ചിത്രലോകത്തിന്റെ ഒരു മഹത്തായ സമ്മാനമാകും.
‘മലയാളത്തിന്റെ ബാഹുബലി’ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന മാമാങ്കത്തിന്റെ കോടികൾ ചെലവഴിച്ചു ഒരുക്കിയ പടുകൂറ്റൻ സെറ്റുകൾ ഇതിനകം ഏറെ വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു.

സാധാരണയായി ഇത്തരം ചരിത്ര സിനിമകൾക്ക് ഫിലിം സിറ്റികളെയാണ് ആശ്രയിക്കുന്നത് എങ്കിൽ കൊച്ചിയിലെ മരടിൽ 25 ഓളം ഏക്കർ സ്ഥലത്ത് പത്തു കോടിയിലേറെ രൂപ ചെലവഴിച്ചു ഇന്ത്യൻ സിനിമയിൽ തന്നെ സമാനതകളില്ലാത്ത പടുകൂറ്റൻ സെറ്റ് ഒരുക്കിയാണ് മാമാങ്കം ചിത്രീകരണത്തിലും ചരിത്രമായി മാറുന്നത്.
ഇതുവരെയായി ചിത്രത്തിലെ പ്രധാന  സ്റ്റില്ലുകളോ മമ്മൂട്ടിയുടെ ലുക്കോ പുറത്തുവന്നിട്ടില്ല. സെറ്റിലേക്കുള്ള പ്രവേശനം കര്ശനമായി നിയന്ത്രിച്ചിരുന്നു.  മൊബൈൽ ഫോൺ അടക്കമുള്ളവയ്ക്ക് സെറ്റിൽ നിരോധനവും ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനായുള്ള കാത്തിരിപ്പ്.
ഫസ്റ്റ് ലുക്ക് എത്തുന്നതിന്റെ സൂചന അറിയിച്ചു മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പുറത്തുവിട്ട glimpse പോസ്റ്റർ  സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറിയിരിക്കുകയാണ്.

കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമിച്ചു എം പദ്മകുമാർ അണിയിച്ചൊരുക്കുന്ന മാമാങ്കത്തിൽ മമ്മൂട്ടിക്കു പുറമെ തമിഴിലെയും ഹിന്ദിയിലെയും പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ദീപാവലി റിലീസായി മാമാങ്കം തിയേറ്ററുകളിൽ എത്തും.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles

Film News

16 വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരിസിന്റെ അഞ്ചാം ഭാഗമായ ‘CBI -5, THE BRAIN’ എത്തുമ്പോൾ അതിന്റെ ഭാഗമായി അതുല്യ നടൻ ജഗതി ശ്രീകുമാറും. അദ്ദേഹം...

Film News

നടനും എഴുത്തുകാരനും സംവിധായകനുമായ പി.ബാലചന്ദ്രന്‍(70) അന്തരിച്ചു.എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു പി.ബാലചന്ദ്രന്‍. നാടകങ്ങൾ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം കലാരംഗത്ത് കൂടുതൽ സജീവമായത്.ഒരു മധ്യവേനൽ...

Flash Back

അന്യഭാഷകളിൽ മമ്മൂട്ടിയോളം തിളങ്ങിയ മറ്റൊരു അഭിനേതാവ് വേറെയില്ല. ഭാഷയും ദേശവും കടന്ന് മമ്മൂട്ടി കഥാപാത്രങ്ങൾ ജനഹൃദയങ്ങൾ കീഴടക്കുന്നതിന് ചലച്ചിത്ര ലോകം പല തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മലയാളത്തിലെ വിഖ്യാത സംവിധായകരുടെയും എഴുത്തുകാരുടേയും സിനിമകളിൽ...

Latest News

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ‘ബിഗ് ബി’ എന്ന എക്കാലത്തെയും മികച്ച സ്റ്റൈലിഷ് എന്റർടൈനറിന്റെ തുടർച്ചയായി എത്തുന്ന ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽനീരദും ഒരുമിക്കുന്ന ‘ഭീഷ്മപർവം’ മലയാള...