മലയാളത്തിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം സെൻസറിംഗ് പൂർത്തിയായി. 2 മണിക്കൂർ, 37 മിനിറ്റ്, 45 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ആണ്.
മമ്മൂട്ടി നായകനാകുന്ന ഈ ചരിത്ര സിനിമ മലയാളത്തിലെ ഏറ്റവും വലിയ റിലീസിനായി തയ്യാറെടുക്കുകയാണ്. ഒരേ സമയം നാലു ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രം കേരളത്തിൽ 400 സ്‌ക്രീനുകളിൽ റിലീസ് ചെയ്യും. ഡിസംബർ 12നു ലോകവ്യാപകമായി റിലീസ് ചെയ്യുന്ന മാമാങ്കം ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയായിരിക്കും. മൊത്തം 2000 ഇൽ പരം തിയേറ്ററുകളിലാണ് മാമാങ്കം റിലീസ് ചെയ്യുന്നത്.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിച്ച ചിത്രം എം പദമാകുമാറാണ് സംവിധാനം ചെയ്യുന്നത്.
മാമാങ്കത്തിന്റെ ഓൺലൈൻ റിസർവേഷൻ അടുത്ത ആഴ്ച തുടങ്ങും.