Hadiq Rahman
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ ഹിന്ദി ട്രെയിലർ നാളെ (വെള്ളി ) ലഹാരി മ്യുസിക്‌സ് യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്യും.
ഇതിനകം പുറത്തിറങ്ങിയ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകളുടെ ട്രെയിലറുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളം ട്രെയിലർ വ്യൂസ് ഇതിനകം 3.8 മില്യൺ കഴിഞ്ഞു. ദിവസങ്ങളോളം ട്രെൻഡിങ്ങിൽ തുടർന്ന മാമാങ്കം മലയാളം ട്രെയിലർ ട്രെൻഡിങ്ങിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച മാമാങ്കം എം പദ്മകുമാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. നാലു ഭാഷകളിലായി ഒരുങ്ങുന്ന മാമാങ്കം ഡിസംബർ 12-ന് ലോക വ്യാപകമായി റിലീസ് ചെയ്യും.