മലയാളത്തിന്റെ മഹാ നടൻ 4 വ്യത്യസ്ത വേഷപ്പകർച്ചകളിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം പൂജ റിലീസായി പ്രദർശനത്തിനെത്തും. നേരത്തെ ഓണം റിലീസാണ് പ്ളാൻ ചെയ്തിരുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥ പറയുന്ന സിനിമയാണ് മാമാങ്കം.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന പ്രത്യേകതയും മാമാങ്കത്തിനുണ്ട്. നീണ്ട താര നിരയും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന മാമാങ്കം മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലാകുമെന്ന് വിലയിരുത്തപ്പെടുന്നു.സജീവ് പിള്ളയുടെ തിരക്കഥയിൽ പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പള്ളിയാണ്.