Connect with us

Hi, what are you looking for?

Latest News

മാമാങ്കത്തിന്റെ അവസാന ഷെഡ്യൂൾ നാളെ തുടങ്ങുന്നു

മഹാനടന്റെ ഗംഭീര വേഷപ്പകർച്ചകൾകൊണ്ട് വിസ്മയിപ്പിക്കാൻ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ അവസാന ഷെഡ്യൂൾ നാളെ ആരംഭിക്കുന്നു. നെട്ടൂരില്‍ ഒരുക്കിയിരിക്കുന്ന 18 ഏക്കറോളം വിസ്തൃതിയുള്ള സെറ്റിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.ജൂണ്‍ 15 വരെ നീണ്ടു നിൽക്കുന്ന 40 ദിവസത്തെ ഷെഡ്യൂളിൽ മാമാങ്കം രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കുക.രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഈ രംഗങ്ങളിൽ അഭിനയിക്കുന്നുണ്ട്.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാമാങ്കം ഡബ്ബ് ചെയ്ത് പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. സജീവ് പിള്ള തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം എം.പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്.കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. മലബാറിലെ ശക്തനായ രാജാവായിരുന്ന സാമൂതിരിയുടെ പടയാളികളും,വള്ളുവനാട്ടിലെ ചേകവൻമാരും 12 വർഷത്തിൽ ഒരിക്കൽ തിരുനാവായ മണപ്പുറത്ത് തിരുവാതിര കാലത്തു മുഖത്തോടു മുഖം ഏറ്റുമുട്ടുന്ന മഹാ മാമാങ്കം,മലയാള സിനിമ ഇതുവരെ കാണാത്ത വലിയ ഒരു ക്യാൻവാസിൽ ആണ് ഒരുങ്ങികൊണ്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A