# തയ്യാറാക്കിയത് : അരുൺ ഗോവിന്ദ്
മലയാള സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന മാമാങ്കം. മാമാങ്കത്തിൻറ്റെ ചിത്രീകരണം ആരംഭിച്ചുവെന്ന് കേട്ടപ്പോള്‍ മുതല്‍ മലയാള സിനിമ ആവേശത്തിലാണ്. ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിനും, കേരള വർമ പഴശി രാജയ്ക്കും ശേഷം ചരിത്ര പശ്ചാലത്തിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രത്തിൽ മമ്മൂട്ടി ശ്രദ്ധേയ വേഷങ്ങളിൽ എത്താൻ പോകുന്ന സിനിമകൂടിയാണ് മാമാങ്കം .12 വർഷത്തെ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയിരിക്കുന്ന തിരക്കഥയിൽ ഒരുങ്ങുന്ന മാമാങ്കം തൻറ്റെ നാലുപതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാണ് എന്ന് കൂടി മമ്മൂട്ടി വിശേഷിപ്പിച്ചിരുന്നു.സജീവ് പിള്ളയുടെ രചനയിൽ എം.പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിൻറ്റെ ചിത്രീകരണം മൂന്നാമത്തെ ഷെഡൂൾ കൊച്ചിയിൽ പൂർത്തിയായിരിക്കുകയാണ്.
മലബാറിലെ ശക്തനായ രാജാവായിരുന്ന സാമൂതിരിയുടെ പടയാളികളും,വള്ളുവനാട്ടിലെ ചേകവൻമാരും 12 വർഷത്തിൽ ഒരിക്കൽ തിരുനാവായ മണപ്പുറത്ത് തിരുവാതിര കാലത്തു മുഖത്തോടു മുഖം ഏറ്റുമുട്ടുന്ന മഹാ മാമാങ്കം എന്ന സംഭവം മലയാള സിനിമ ഇതുവരെ കാണാത്ത വലിയ ഒരു ക്യാൻവാസിൽ ആണ് ഒരുങ്ങികൊണ്ടിരിക്കുന്നത്. മികച്ച അഭിനയ മുഹൂർത്തങ്ങളാലും, ഇതുവരെ കാണാത്ത സംഘട്ടന രംഗങ്ങളാലും, പുതിയ സാംങ്കേതിക വിദ്യകളാലും ഒരുങ്ങി കൊണ്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിംസിൻറ്റെ ബാനറിൽ വേണു കുന്നപള്ളിയാണ്.
മാമാങ്കത്തിൻറ്റെ അടുത്ത ഷെഡൂൾ ചിത്രീകരണം ഉടൻ ആരംഭിക്കും,ഭാരതപ്പുഴയുടെ തീരത്ത് 30 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഷെഡ്യൂളിൽ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കും.സിദ്ദിഖ്, രാധിക ശരത് കുമാർ , കനിഹ, അനു സിത്താര, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ചിത്രത്തിലുണ്ട് . തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാമാങ്കം ഡബ്ബ് ചെയ്ത് പുറത്തിറക്കാനാണ് പദ്ധതിയിടുന്നത് മാർച്ച് പതിനഞ്ചോട് കൂടി മമ്മൂട്ടി മാമാങ്കത്തിൻറ്റെ സെറ്റിൽ എത്തുമെന്നാണ് സൂചന. ഈ വർഷം പൂജ റിലീസ് ആയി മാമാങ്കം തീയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്.