ശശശിയേട്ടനെ പരിചയപ്പെടുന്നത് , ഞാൻ നിർമ്മിച്ച് നവാഗതനായകബീർ പുഴമ്പ്രം സംവിധാനം ചെയ്ത എൻ്റെ ആദ്യ സിനിമയായ,ലാൽജോസ് എന്നു പേരായ സിനിമ ലൊക്കേഷനിൽ വച്ചായിരുന്നു .എതാണ്ട് 10 ദിവസത്തോളം ശശിയേട്ടൻ എൻ്റെ ചിത്രത്തിൽ അഭിനയിച്ചു. ചായക്കടക്കരാൻ വേലായുധൻ എന്ന കഥാപത്രമാണ് അദ് ദേഹം ചെയ്തത്. ക്ഷീണിതനായിരുന്നു. എങ്കിലും ലൊക്കേഷനിൽ എത്തിയാൽ ശശിയേട്ടൻ നല്ല ഉഷാറിലാവും .ഒരു ദിവസം എടപ്പളിലെ ഒരു തിയേറ്ററ്റിൽ വച്ചായി തന്നു ഷുട്ട് .ചിത്രീകരണത്തിന് ഇടയിൽ ശശിയേട്ടൻ കൂഴഞ്ഞു വീണു. എല്ലാവരും പോടിച്ച് പോയി. ഉടനെ ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്നാൽ ഹോസ്പ്പിറ്റലിൽ നിന്ന് വന്നതിന് ശേഷം ശശിയേട്ടൻ മാനസികമായും ശാരീരികമായും തകർച്ചയിലായിരിന്നു.
എന്നിട്ടും കരാർ പ്രകാരം ഞാൻ എൽപ്പിച്ച ജോലി അദ് ദേഹം ഭംഗിയായി പുത്തിയാക്കി.ആ ചിത്രത്തിൽ ഞാൻ ഒരു ചെറിയ വേഷം ചെയ്തു ഞാൻ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ശശിയേട്ടൻ്റെ പാദങ്ങളിൽ നമസ്ക്കരിച്ച ശേഷമാണ് ഞാൻ ക്യാമറയുടെ മുന്നിൽ വന്നത്.. ശശിയേട്ടന്അസുഖം കൂടിയതായി പിന്നീട് അറിഞ്ഞു. കൂടുതൽ റെസ്റ്റും പരിശോധനകളും ചെയ്യണം എന്നു പറഞ്ഞു അഭിനയം കഴിഞ്ഞു ശശിയേട്ടൻ പോവുമ്പോഴും അറിയില്ലായിരുന്നു ഇനി ഒരു കൂടിക്കാഴ്ച്ച ഉണ്ടാവില്ല എന്ന്.. ഒരിക്കൽ ശശിയേട്ടൻ പറഞ്ഞു മോനെ ഈ സിനിമ നമുക്ക് ഉഷാറാക്കണം, ഇപ്പോഴും മായാതെ മനസ്സിൽ നിൽക്കുന്നു ആ ചിരി…
മനസ്സിൽ നന്മയുള്ള മനുഷ്യൻ. എൻ്റെ സിനിമ എനിക്ക് വലിയ സ്പനമായിരുന്നു. എല്ലാം നന്നായി നടന്നു. ഒത്തിരി പ്രയാസങ്ങൾ ഞാൻ സിനിമക്ക് വേണ്ടി സഹിച്ചു. താമസിയാതെ ചിത്രം തിയേറ്ററിലെത്തും. സിനിമ കാണാൻ ശശിയേട്ടൻ ഇല്ലാത്തത് എന്നും മനസിൽ വേദനയാണ്. ജീവിതത്തിലെ നല്ല നിമിഷങ്ങളിൽ ഒന്നായിരുന്നു,ശശിയേട്ടൻ്റെ കുടെ ചെലവിട്ട സമയം’.. മറക്കില്ല.ശശിയേട്ടാ. വിട
