#തയ്യാറാക്കിയത് – അരുൺ ഗോവിന്ദ്
ലോകം മുഴുവൻ മൊബൈലിൽ കിട്ടുന്ന 4ജി യുഗത്തിൽ സിനിമ ഉൾപ്പെടുന്ന എൻറ്റർറ്റെയിൻമെൻറ്റ് മീഡിയയുടെ നില നിൽപ്പും മൊബൈൽ കാഴ്ച്ചയെ ആശ്രയിച്ചിരിക്കും എന്ന് പൊതുവേ പറയപ്പെടുന്ന ഒന്നാണ്. ഇകൊമേഴ്സ് സൈറ്റുകളായ ആമസോണും ,ഫ്ളിപ്കാർട്ടും ,ഫുഡ് ഡെലിവറി ആപ്പ്കളായ സ്വിഗ്ഗി.സോമാറ്റോ എന്നിവയെല്ലാം അതാതു മേഖലകളിൽ ടെക്‌നോളജിക്കൽ ആധിപത്യം സ്ഥാപിച്ചു ട്രഡീഷണൽ മാർക്കറ്റിനെ ഉടച്ചു വാർക്കുന്ന പോലെ ആമസോൺ പ്രൈമും, നെറ്റ്ഫ്ലിക്സും .എല്ലാം നമ്മുടെ തീയ്യറ്ററുകളെ വിഴുങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്ന കാലത്തും കേരളത്തിലെ 2019 ബോക്സ്ഓഫീസുകൾക്കു പറയാനുള്ളത് ശുഭകരമായ വാർത്തകൾ മാത്രമാണ്.
കേരളത്തിലെ ബോക്സ് ഓഫീസ് കണക്കു എടുത്തു പരിശോധിക്കുമ്പോഴും ഓരോ വർഷവറും മുൻ വർഷത്തെ അപേക്ഷിച്ചു കൂടുതൽ കൂടുതൽ സിനിമകൾ ആണ് പ്രദർശനത്തിനു എത്തുന്നത്.സൂപ്പർതാര സിനിമകളെല്ലാം തന്നെ ആദ്യ ആഴ്ച്ച ബോക്സ് ഓഫീസുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത് മുടക്കു മുതൽ തിരിച്ചു പിടിക്കുന്നതായാണ്.കൊമേഴ്സ്യൽ ചേരുവകൾ അധികം ഇല്ലാതിരുന്നിട്ട് കൂടി ഈ വർഷം ഇറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അന്യഭാഷാ ചിത്രങ്ങളായ പേരൻപും, യാത്രയും എല്ലാം കേരളത്തിലെ തീയ്യറ്ററുകളിൽ മികച്ച പ്രകടനം ആണ് കാഴ്ച്ചവെച്ച് കൊണ്ടിരിക്കുന്നത്.
മാർച്ച് മാസം പൊതുവേ കണക്കാക്കപ്പെടുന്നത് പരീക്ഷക്കാലം ആയാണ്.പരീക്ഷക്കലത്തു കുടുംബ സമേതം തീയറ്ററുകളിൽ വന്നു സിനിമ കാണുവാൻ ഫാമിലി ഓഡിയൻസ് മടിക്കുന്നു എന്നതിനാൽ മുൻ കാലങ്ങളിൽ മാർച്ചിലെ ആദ്യ വാരങ്ങളിൽ പൊതുവേ പുതിയ സിനിമകൾ പ്രദർശനത്തിനു എത്താറില്ല. എന്നാൽ മാർച്ച് 8നു പരീക്ഷയിലും തോൽക്കാതെ പതിനൊന്ന് ചിത്രങ്ങളാണ് കേരളത്തിലെ തീയറ്ററുകളിൽ ഭാഗ്യം പരീക്ഷിക്കാൻ എത്തിയത് .ഗോകുൽ സുരേഷും, നിരഞ്ജൻ മണിയൻ പിള്ള രാജുവും കേന്ദ്ര കഥാപാത്രങ്ങൾ ആവുന്ന സൂത്രക്കാരൻ, മഹാരാജാസ് കോളേജിൽ അടുത്തിടെ ഉണ്ടായ സംഭവങ്ങളെ കേന്ദ്രീകരിച്ചു ഒരുക്കിയിരിക്കുന്ന പത്മവ്യൂഹത്തിലെ അഭിമന്യു തുടങ്ങീ ഏഴോളം മലയാളസിനിമകൾക്കു പുറമെ അന്യഭാഷകളിൽ നിന്ന് ക്യാപ്റ്റൻ മാർവൽ ഉൾപ്പെടെ മറ്റു നാലു ചിത്രങ്ങളും ഉണ്ട്.ഈ വർഷം ഇതുവരെ കേരളത്തിലെ ബോക്സ് ഓഫീസിൽ ഒരു ആഴ്ച ഏറ്റവും കൂടുതൽ ചിത്രങ്ങൾ പ്രദർശ്ശനത്തിനു എത്തിയിരിക്കുന്നത് മാർച്ച് -8ന് ആണ്.
സൂപ്പർ താരങ്ങളുടെ അടക്കം നിരവധി സിനിമകൾ വെക്കേഷൻ ലക്ഷ്യമാക്കി പ്രദർശനത്തിന് ഒരുങ്ങുന്നുണ്ട്
