*എങ്ങനെയാണ് വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ഈ പ്രോജക്ടിലേക്ക് താങ്കൾ വരുന്നത്?*
സംവിധായകൻ ജിസ് ജോയി എന്റെ ഒരു സുഹൃത്താണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ സൺഡേ ഹോളിഡേ 100 ദിവസം തികച്ച ഒരു സൂപ്പർഹിറ്റ് സിനിമയാണ്. ആ സിനിമ അദ്ദേഹം ഒരു മികച്ച രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. അത് കണ്ടപ്പോഴാണ് അദ്ദേഹത്തെ വെച്ച് ഒരു പ്രൊജക്റ്റ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായി. അങ്ങനെയാണ് വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ഈ പ്രോജക്റ്റിലേക്ക് എത്തിപ്പെടുന്നത്.
*ഈ സിനിമ ജിസ്സിന്റെ മുമ്പത്തെ 2 സിനിമ പോലെയുള്ള ഒരു ഫീൽ ഗുഡ് എന്റർടൈനർ ആയിരിക്കുമോ ?*
തീർച്ചയായിട്ടും. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു ഫാമിലി ഫീൽ ഗുഡ് എന്റർടൈനർ ആയിരിക്കും ഈ സിനിമ.
*താങ്കൾ 15ൽ പരം സിനിമകൾ ഡിസ്ട്രിബ്യൂഷൻ ചെയ്ത ഒരു വ്യക്തി ആണ്. എങ്ങനെയാണ് ഡിസ്ട്രിബ്യൂഷൻ രംഗത്ത് നിന്ന് പ്രൊഡക്ഷനിലേക്ക് വരുന്നത് ?*
വിതരണത്തിന് കിട്ടുന്ന സിനിമ ഒരിക്കലും നമ്മൾ ആഗ്രഹിക്കുന്ന പോലെയുള്ള ഒരു സിനിമ ആയിരിക്കണമെന്നില്ല. അതിൽ നമ്മളുടെ ഇൻവോൾമെൻറ് കുറവായിരിക്കും.
പക്ഷേ നിർമ്മാണം എന്നു പറയുമ്പോൾ അതിൽ നമുക്ക് ഒരുപാട് ഇൻവോൾമെന്റ ഉണ്ടാവുകയും നമ്മുടെ ഐഡിയക്ക് അനുസരിച്ചുള്ള ഒരു പടം
എടുക്കുവാനും അതിന്റെ ക്വാളിറ്റി കൂട്ടുവാനും സാധിക്കും.
*അങ്കിൾ എന്ന സിനിമ താങ്കൾ ഇതിനു മുമ്പ് ഡിസ്ട്രിബ്യൂട്ട് ചെയ്ത ഒരു പടം ആണല്ലോ. അതിന്റെ സാമ്പത്തിക വിജയം എങ്ങനെയായിരുന്നു ?*
തീർച്ചയായിട്ടും അങ്കിൾ എന്ന സിനിമ ഒരു പ്രോഫിറ്റബിൾ സിനിമയാണ്. വലിയ ഒരു സംരംഭം അല്ലായിരുന്നെങ്കിലും അതിൻറെ നിർമ്മാതാക്കൾക്കും മറ്റുള്ളവർക്കും മോശമല്ലാത്ത രീതിയിൽ സാമ്പത്തിക വിജയം നേടിയ സിനിമയാണ്.
*ഒരു സിനിമയ്ക്ക് അതിന്റെ ഹൈപ്പ് സൃഷ്ടിച്ച ഒരുപാട് ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു*
*മാർക്കറ്റിങ് തന്ത്രമാണ്.* *ഇത് സിനിമയെ അനുകൂലിക്കാറുമുണ്ട് പ്രതികൂലിക്കാറുമുണ്ട്.ഇതിനെ കുറിച്ച് ഒരു നിർമാതാവ് എന്ന നിലയിൽ താങ്കളുടെ അഭിപ്രായമെന്താണ് ?*
തീർച്ചയായിട്ടും ഈയൊരു പുതിയ രീതിയോട് ഞാൻ യോജിക്കുന്നു. ഒരു സിനിമ റിലീസ് ചെയ്ത് അത് സാമ്പത്തികമായി വിജയിച്ചാൽ മാത്രമുഉളു അദ്ദേഹത്തിന് അടുത്ത പടം നിർമിക്കുവാൻ പ്രചോദനമാവുകയുള്ളൂ.അത് തിയറ്ററിക്കൽ റൈറ്റ്സ് കൊണ്ട് മാത്രം പോര. ബാക്കിയുള്ള അതിന്റെ റൈറ്റ്സ് കുടിയും വിറ്റ് പോകണം. ഇത് റിലീസിന് മുമ്പ് നടക്കുന്ന ഒരു പ്രക്രിയയാണ്. ഒരു സിനിമക്ക് ഹൈപ്പ് കുറവാണെങ്കിൽ അതിന്റെ മാർക്കറ്റിംഗ് വില ഭീകരമായിട്ട് കുറയും.ഇത് പ്രൊഡ്യൂസർക്ക് നഷ്ടം വരും. ഇപ്പോൾ സോഷ്യൽ മീഡിയയുടെ കാലമാണ്. ഒരു സിനിമ നല്ലതല്ലെങ്കിൽ അതിൻറെ ആദ്യപ്രദർശനം കഴിയുമ്പോഴേക്കും സോഷ്യൽമീഡിയയിൽ അതിൻറെ റിവ്യൂസ് വന്നിട്ടുണ്ടാവും. പക്ഷേ റിലീസിന് മുന്നോടിയായുള്ള ഇതുപോലെയുള്ള റൈറ്റ്സ് നല്ല തുകയ്ക്ക് വിട്ടുപോയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് പിടിച്ച് നിൽക്കാൻ കഴിയും.
*നിർമ്മാണ രംഗത്തേക്ക് പുതുതായി പ്രവേശിക്കുന്ന ആളുകൾ നേരിടുന്ന വലിയ വെല്ലുവിളികൾ താങ്കളുടെ കാഴ്ചപ്പാടിൽ എന്തൊക്കെയാണ് ?*
ഒരു സിനിമ ഇൻഡസ്ട്രിയെ കുറിച്ച് ഒരു ധാരണയുമില്ലാതെ ഇതിലേക്ക് സമീപിക്കുന്നതാണ് അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
*വിജയ് സൂപ്പറും പൗർണ്ണമിയും ഇന്നലെ പ്രദർശനത്തിനെത്തി . എന്താണ് പ്രേക്ഷക പ്രതികരണങ്ങൾ?
വളരെ മികച്ച അഭിപ്രായമാണ് എല്ലാ വിഭാഗം പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. കുടുംബ സമേതം കണ്ടാസ്വദിക്കാവുന്ന ഒരു നല്ല ഫീൽ ഗുഡ് ഫിലിം എന്നാണ് മിക്കവരും പറയുന്നത്. ഇക്കൊല്ലത്തെ ആദ്യത്തെ ഫാമിലി സൂപ്പർ ഹിറ്റ് വിജയ് സൂപ്പറും പൗർണ്ണമിയും ആയിരിക്കും എന്നാണ് ആദ്യ ദിവസത്തെ പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. എല്ലാവരും കുടുംബ സമേതം ഈ സിനിമ കണ്ട് ഇതൊരു വലിയ വിജയം ആക്കണം എന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത് .
#തയ്യാറാക്കിയത് – നൗഫൽ വി.പി