Connect with us

Hi, what are you looking for?

Latest News

മൂന്നു ദിവസം, 8 കോടി : ഗാനഗന്ധർവൻ ഇനി ബോക്സോഫീസ് ഗന്ധർവ്വൻ

മ്പൻ പ്രമോഷനുകളുടെ അകമ്പടിയോടെയായിരുന്നില്ല
മമ്മൂട്ടി – രമേശ്‌ പിഷാരടി ടീമിന്റെ ഗാനഗന്ധർവൻ എത്തിയത്. ഓണം പോലൊരു ഫെസ്റ്റിവൽ സീസണിലും ആയിരുന്നില്ല ചിത്രത്തിന്റെ വരവ്. ഫ്ളക്സ് -ഹോർഡിങ്‌സുകൾ വഴിയുള്ള പ്രമോഷനുകളും പൂർണ്ണമായും ഒഴിവാക്കി. എന്നാൽ പതിയെ തുടങ്ങി വമ്പൻ  വിജയത്തിലേക്ക് നീങ്ങുകയാണ് ഗാനഗന്ധർവൻ.  ആദ്യ ദിനം ഫാൻസുകാരുടെ തള്ളിക്കയറ്റം ഇല്ലാതിരുന്ന ചിത്രം സാധാരണ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഏറ്റെടുത്തതോടെ ഗാനഗന്ധർവൻ,  ബോക്സോഫീസ് ഗന്ധർവനായി മാറിക്കഴിഞ്ഞു. ആദ്യ ഷോ കഴിഞ്ഞതോടെ നല്ല കുടുംബ ചിത്രം എന്ന അഭിപ്രായം പ്രചരിച്ചതോടെ ജനം തിയേറ്ററുകളിലേക്കെത്താൻ തുടങ്ങി. നൂൺ ഷോയ്ക്ക് വലിഞ്ഞ ചിത്രം മാറ്റിനിയ്ക്ക് സ്റ്റഡിയും ഫസ്റ്റ് ഷോയ്ക്ക് ഫുള്ളും സെക്കൻഡ് ഷോയ്ക്ക് ഹെവി റിട്ടേൺസുമായി  മാറുന്ന കാഴ്ചയാണ് കേരളമെങ്ങും ദൃശ്യമായത്. മമ്മൂട്ടിയുടെ ‘ഉണ്ട’യും ഇതുപോലെ ഒരു തുടക്കമാണ് നേടിയത്. എന്നാൽ ‘ഉണ്ട’ ഒരു റിയലിസ്റ്റിക് ക്ലാസ് മൂവി ആയിരുന്നുവെങ്കിൽ  ഗാനഗന്ധർവൻ കോമഡിയും സെന്റിമെൻറ്സും ഫാമിലി ഡ്രാമയും എല്ലാമുള്ള ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ  എന്നതാണ് പ്രത്യേകത.

കേരളത്തിൽ മാത്രമല്ല,  കേരളത്തിന് പുറത്തു ബാംഗ്ലൂർ,  ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും ജിസിസി യിലും എല്ലാം മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ട്രക്കേഴ്സ് കണക്ക് പ്രകാരം മൂന്നു ദിവസം കൊണ്ട് വേൾഡ് വൈഡ് ആയി ഗാനഗന്ധർവൻ നേടിയത് എട്ടു കോടി രൂപയാണ്. റിലീസിന്റെ ആദ്യ ഞായറാഴ്ച നിരവധി  ഹൌസ് ഫുൾ ഷോകളാണ് നടന്നത്. പലയിടത്തും ഹെവി റിട്ടേൺസ് ആയിരുന്നു.

ട്രക്കേഴ്സ് പുറത്തുവിട്ട ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ ഡീറ്റെയിൽസ് :

Day3 Kerala Gross:- 1.93 Crore (Tracking centres)
Day3 ROI:- 0.31 Crore
Day3 All Indian Gross:- 2.24 Crore
3 Days Domestic Gross:- 5.78 Crores
3 Days Overseas Gross:- 2.2 Crores
3 Days Worldwide Gross:- 7.98 Crores.

കേരളത്തിനകത്തും പുറത്തും മൂന്നാം ദിവസമായ ഞായറാഴ്ച ചിത്രം മികച്ച പ്രകടനമാണ് നടത്തിയത്. ചിത്രത്തെ കുറിച്ചുള്ള മൗത് പബ്ലിസിറ്റി വ്യാപകമായതോടെ രണ്ടാം ദിവസം മുതൽ ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കേരളത്തിൽ നിന്നു മാത്രം മൂന്നു ദിവസം കൊണ്ട് 1.40 കോടി ഷെയർ നേടി. ഗ്രോസ് മൂന്നു കോടി കടന്നു. ട്രാക്ക്ഡ് അല്ലാത്ത സെന്റർ കൂടി കണക്കാക്കിയാൽ മൊത്തം പത്തു കോടിയുടെ കളക്ഷൻ ചിത്രം നേടിയതായാണ് അറിവ്. കൂടാതെ സാറ്റലൈറ്റ് അടക്കമുള്ള ബിസിനസ്സ് കൂടി നോക്കിയാൽ ചിത്രം വൻ വിജയത്തിലേക്കാണ് നീങ്ങുന്നത്. 

 യു എ ഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിൽ ആദ്യ ദിനം തന്നെ മികച്ച തുടക്കമാണ് ഗാനഗന്ധർവനു ലഭിച്ചത്. ഖത്തറിലെ ഏഷ്യൻ ടൗൺ സിനിമാസിൽ ആദ്യ ദിനം നടന്ന ഷോകളിൽ മിക്കതും ഫുൾ ആയിരുന്നു. പുലർച്ചെ നടന്ന സ്‌പെഷൽ ഷോയ്ക്കും നല്ല തിരക്കായിരുന്നു. യു എ യിൽ വീക്കെൻഡ് ആയ വെള്ളി, ശനി ദിവസങ്ങളിൽ മികച്ച ബുക്കിങ് ആണ് രേഖപ്പെടുത്തിയത്‌.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

Latest News

ഗാനഗന്ധർവനിലെ ‘ഉന്ത് പാട്ടിലൂടെ’ ഇപ്പോൾ എല്ലാവർക്കും സുപരിചിതയായിക്കഴിഞ്ഞു ഈ പെൺകുട്ടി. മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രിൽ അതുല്യയുടെ ഓരോ വാക്കിലുമുണ്ട്. മമ്മൂട്ടിയെക്കുറിച്ചും ഗാനഗന്ധർവനിലെ അനുഭവങ്ങളെക്കുറിച്ചും അതുല്യ മമ്മൂട്ടി ടൈംസിനോട് : “എന്റെ എക്കാലത്തേയും...