നവാഗതനായ ജോഫിന് ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ പ്രീസ്റ്റ്, എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു വരികയാണ്. നവാഗതനായ ജോഫിൻ ടി ചാക്കോ യാണ് ചിത്രത്തിന്റെ കഥയും സംവിധാനവും.
കുഞ്ഞിരാമായണം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപും കോക്ക്ടെയില്‍ എന്ന മലയാള ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോനും ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫും, ബി ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ഈ ക്രൈം ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്നലെ മമ്മൂട്ടി സിനിമാ ലോകത്തിന് സമർപ്പിച്ചു, വളരെ മികച്ച പ്രതികരണം ആരാധകരിൽ നിന്നും, സിനിമാ പ്രേക്ഷകരിൽ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചത്.
ഇതോടൊപ്പം തന്നെ #ThePriestFL എന്ന ഹാഷ് ടാഗും മിനുറ്റുകൾക്കകം ട്വിറ്ററിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചു.
മമ്മൂട്ടിയോടൊപ്പം മഞ്ജു വാരിയർ ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കും മഞ്ജുവിനും ഒപ്പം ശ്രീനാഥ് ഭാസി, ബേബി മോണിക്ക, സനിയാ ഇയ്യപ്പൻ, നിഖില വിമൽ എന്നിവരും പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നു. അഖിൽ ജോർജാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്, മ്യൂസിക് രാഹുൽ രാജും. മമ്മൂട്ടി വേറിട്ടൊരു വേഷം കൈകാര്യം ചെയ്യുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് നോക്കുന്നത്.