ഇനി വരാനിരിക്കുനത് മെഗാസ്റ്റാറിന്റെ വമ്പൻ പ്രോജക്ടുകൾ.
വൻ ബജറ്റിൽ ഒരുങ്ങുന്ന ‘മാമാങ്കം’ അതിനു തുടക്കം കുറിക്കുകയാണ്. നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് വേണു കുന്നമ്പിള്ളിയാണ്.
കുഞ്ഞാലി മരക്കാരാണ് മമ്മൂട്ടിയുടെ മറ്റൊരു വമ്പൻ ചിത്രം. കോടികളുടെ ബജറ്റിൽ ഒരുങ്ങുന്ന ഈ സിനിമ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും. ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാർ ആഗസ്റ്റ് സിനിമാസാണ് നിർമ്മിക്കുന്നത്.
മെഗാഹിറ്റായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ രാജ-2 ആണ് മമ്മൂട്ടിയുടെ മറ്റൊരു മെഗാ ബജറ്റ് ചിത്രം. ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് ഒരുക്കുന്ന ചിത്രം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ആക്ഷൻ ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ഒരുങ്ങുന്നതും വൻ ബജറ്റിൽ തന്നെ. അമൽ നീരദ് തന്നെയാണ് ചിത്രം ഒരുക്കുന്നത്.
പഴശ്ശിരാജയ്ക്കു ശേഷം ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ബജറ്റ് 20 കോടി രൂപയാണ്. കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നീസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ എസ് ആറിന്റെ ജീവചരിത്രം സിനിമയാക്കുന്ന ‘യാത്ര’ ഒരുങ്ങുന്നത് തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ്.
സൂപ്പർ ഹിറ്റായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവായ കോട്ടയം കുഞ്ഞച്ചൻ-2 വും ഒരുങ്ങുന്നത് വൻ ബജറ്റിൽ തന്നെ.
ഇങ്ങനെ വരാനിരിക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രങ്ങൾ ആയിരം കോടിക്കു മേൽ വരുന്ന ബജറ്റിലാണ് ഒരുങ്ങുന്നത്.