കഴിഞ്ഞ കുറെ നാളുകളായി കേരളം കണ്ട ഏറ്റവും വലിയൊരു വിപത്താണ് കേരളത്തിലുണ്ടായ പ്രളയം. മഹാപ്രളയത്തിൽ കിടപ്പാടം വരെ നഷ്ടപെട്ട ഒട്ടനവധി കുടുംബാംങ്ങളെ പറ്റിയുള്ള വാർത്തകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മഹാപ്രളയത്തിൽ പ്രളയത്തെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട ഒട്ടനവധി കുടുംബങ്ങൾ. എന്നും ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന മമ്മൂട്ടിയുടെ ആരാധകർ ഈ കഴിഞ്ഞ പ്രളയത്തിലും അവശ്യ സാധങ്ങളുമായി ക്യാമ്പിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഒപ്പം ഉണ്ടായിരിന്നു.
മെഗാ താരത്തിന്റെ പിറന്നാളായിരിന്നു സെപ്റ്റംബർ 7ന്. എല്ലാ വർഷവും ഗംഭീര ആഘോഷ ഒരിപാടികൾ ഒരുക്കാറുള്ള മമ്മൂട്ടിഫാൻസ് ഇത്തവണ താരത്തിന് ഇരട്ടി മധുരമുള്ള പിറന്നാൾ സമ്മാനവുമായാണ് എത്തിയത്. കനത്ത മഴയെ തുടർന്ന് കിടപ്പാടം ഒലിച്ചുപോയ ആശ്രിത എന്നൊരു യുവതിയുടെ ജീവിതം പത്രവാർത്തയിലൂടെയാണ് മമ്മൂട്ടി ഫാൻസ് പ്രവർത്തകർ അറിയുന്നത്. ഇതേ തുടർന്ന് കാര്യങ്ങൾ നേരിട്ട് അനേഷിക്കുകയും, ആശ്രിത എന്ന യുവതിക്ക് സ്വാന്തമായൊരു വീട് നിർമിച്ചുകൊടുക്കാൻ മമ്മൂട്ടി ആരാധകർ തീരുമാനം എടുക്കുകയും ചെയ്തത്. നിർമിക്കാൻ ഒരുങ്ങുന്ന വീടിന്റെ മാതൃകയുമായി ആരാധകർ ആശ്രിതയുടെ അടുത്തേക്ക് എത്തി. കൂടെ ഏവരെയും ഞെട്ടിച്ചുകൊണ്ട് മെഗാ താരം മമ്മൂട്ടിയും എത്തി. തങ്ങൾ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തങ്ങളുടെ മെഗാസ്റ്റാറിനു ഞങ്ങൾ നൽകുന്ന പിറന്നാൾ സമ്മാനമാണ് ഇതെന്ന് ആരാധകർ പ്രതികരിച്ചു. നിർമിച്ചു നൽകാൻ ഉദ്ദേശിക്കുന്ന വീടിന്റെ മാതൃക മമ്മൂട്ടിയെയും എംഎൽഎയെയും സാക്ഷി നിറുത്തി മമ്മൂട്ടി ഫാൻസ് ഭാരവാഹികൾ ആശ്രിതയ്ക്കു കൈമാറി.
‘ഇതൊരു ചെറിയ കാര്യമാണ്. ഒരുപാടു വലിയ കാര്യങ്ങൾ നമുക്ക് ബാക്കിയുണ്ട്. നമുക്ക് ഒന്നിച്ചിറങ്ങാം,’ ആശ്രിതയുടെ വീട്ടിലെത്തിയ മമ്മൂട്ടി പ്രതികരിച്ചു. വി.ഡി. സതീശൻ എംഎൽഎക്കൊപ്പമാണ് മമ്മൂട്ടി പറവൂരെത്തിയത്. മമ്മൂക്ക ഇത് മൂന്നാമത്തെ തവണയാണ് പറവൂരിൽ എത്തുന്നതെന്നും പ്രളയത്തിന്റെ ആദ്യസമയത്ത് തന്നെ പറവൂരിലെ പല സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു. ‘തിരുവോണ സമയത്തും അദ്ദേഹം ഇവിടെയായിരുന്നു സമയംചെലവഴിച്ചത്. ഈ ദുരിതത്തിലും വേദനയിലും താങ്ങും തണലുമായി നിന്ന മമ്മൂക്കയ്ക്ക് നന്ദി.’–വി.ഡി. സതീശൻ പറഞ്ഞു.
പറവൂർ ഏഴിക്കരയിൽ പുറംപോക്കിലാണ് ആശ്രിതയും കുടുംബവും കഴിഞ്ഞിരുന്നത്. കഴിഞ്ഞ മഴപ്പെയ്ത്തിൽ ആകെയുണ്ടായിരുന്ന ഷെഡും ഒലിച്ചുപോയി. ആശ്രിതയുടെ വാർത്തയറിഞ്ഞ് കുടുംബത്തിന് നാലുസെന്റ് ഭൂമി നൽകാൻ വൈറ്റില സ്വദേശി എ.കെ സുനിൽ തയാറാകുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ സുനിൽ തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ആശ്രിതയ്ക്ക് വീടു നൽകാൻ വിട്ടു നൽകിയത്. ഈ സ്ഥലത്ത് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ വീടു നിർമിച്ചു നൽകും. കഴിഞ്ഞുപോയ പിറന്നാളിനും ഒരു ആദിവാസി കോളനി ദത്തെടുത്തു ആരാധകർ മെഗാതാരത്തിനെ ഞെട്ടിച്ചിരുന്നു. ഇന്നലെ കേരളത്തിലെ എല്ലാ ജില്ലകളിലും താരത്തിന്റെ ബർത്ഡേ പ്രമാണിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കൂടാതെ UAE യിലെ മമ്മൂട്ടി ആരാധകർ രക്തദാന ക്യാമ്പ് നടത്തിയാണ് മെഗാതാരത്തിന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റിയത്.
.
