ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് “മിഖായേൽ” നിവിൻ പൊളി നായകനായി എത്തുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ ‘guardian angel’ എന്നാണ്. ചിത്രത്തിന്റെ ടൈറ്റിൽ ലൂക്കോട് കൂടിയാണ് ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് നടത്തിയത്. ദി ഗ്രേറ്റ് ഫാദർ എന്ന ബ്ലോക്ക്ബസ്റ്റർ മമ്മൂട്ടി ചിത്രത്തിന് ശേഷം ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേൽ.
I am extremely happy and excited to announce next project with my closest companion @NivinOfficial under Anto Joseph Film Company Productions. (@IamAntoJoseph) Movie titled as “Mikhael”. Expecting all your support and prayers !!! pic.twitter.com/pxDl3ge0Eh
— Haneef Adeni (@haneef_adeni) July 12, 2018
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. ത്രില്ലെർ ഗണത്തിൽ ഉൾപെടുന്ന ചിത്രമാണ് മിഖായേൽ. ആഫ്രിക്കയിലും ഇന്ത്യയിലുമായാണ് ചിത്രം ചിത്രീകരണം നടക്കുക. ഹനീഫ് അദേനി തിരക്കഥയും സംഭാഷണവും ഒരുക്കിയ അബ്രഹാമിന്റെ സന്തതികളും വൻ സാമ്പത്തിക വിജയം നേടി മുന്നേറുകയാണ്.
ചിത്രത്തിന്റെ മറ്റു കാസ്റ്റിംങ് നടന്നു കൊണ്ടിരിക്കുകയാണ്. വളരെ പ്രതീക്ഷയോടെയാണ് സിനിമാ ആസ്വാദകർ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഓഗസ്റ്റ് അവസാനം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. 2018 ക്രിസ്തുമസ് റിലീസ് ആയി ചിത്രം തീയ്യറ്ററുകളിൽ എത്തിയേക്കാം.
