Connect with us

Hi, what are you looking for?

Latest News

മേരാ നാം ഷാജിയെ ഡീഗ്രേഡ് ചെയ്യാൻ സംഘടിത ശ്രമം : നാദിർഷ

മേരാ നാം ഷാജിയെ ഡീഗ്രേഡ് ചെയ്യാൻ സംഘടിതമായി ചെറുപ്പക്കാർ ശ്രമിക്കുന്നു എന്ന് സംവിധായകൻ നാദിർഷ . ആദ്യ ഷോ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തെ റിവ്യൂ എന്ന പേരിൽ ഡീഗ്രേഡ് ചെയ്യാൻ ചിലർ ശ്രമിച്ചു എന്നും അതൊക്കെ റിപ്പോർട്ട്‌ ചെയ്തുവെന്നും നാദിർഷ പറയുന്നു. പക്ഷെ സിനിമ കണ്ടവർ മികച്ച അഭിപ്രായങ്ങൾ പറയുമ്പോളും ഇത് കാണാതെയാണ് ഇക്കൂട്ടർ സിനിമയെ മോശം പറയുന്നത് എന്നാണ് സംവിധായകന്റെ പക്ഷം
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പ്രെസ്സ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്.
ഇത്തരം തമാശപ്പടങ്ങളെ കീറിമുറിച്ച് വിമർശിക്കാൻ മാത്രം നോക്കിയാൽ കുറ്റങ്ങൾ കണ്ടേക്കാം, ഇത് മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കരുത്, സിനിമ ഭൂരിഭാഗം ആളുകൾക്കും ഇഷ്ടപ്പെടുന്നുണ്ട് എന്ന് മേരാ നാം ഷാജിയിലെ നായകൻ കൂടിയായ നടൻ ബൈജു പറഞ്ഞു.

മേരാ നാം ഷാജി എന്ന പുതിയ സിനിമയെ ഒരുവിഭാഗം ചെറുപ്പക്കാരായ പ്രേക്ഷകർ തരം താഴ്ത്താൻ ശ്രമിക്കുന്നുണ്ട്. കുടുംബസദസ്സിന് ഇണങ്ങിയ വിഷയമാണ് മേരാ നാം ഷാജിയിലേത്.

സൂപ്പർതാരങ്ങളുടെ സിനിമകളുമായി ഇതിനെ തുലനം ചെയ്യരുത് എന്നും മേരാ നാം ഷാജിയുടെ സൃഷ്ടാക്കൾ പറയുന്നു. നാദിർഷയോടൊപ്പം നടൻ ബൈജു, നിർമാതാവ് ബി. രാകേഷ്, സംഗീതസംവിധായകൻ എമിൽ മുഹമ്മദ് തുടങ്ങിയവർ പ്രെസ്സ് മീറ്റിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A