നവാഗതരായ ജിബി ജോജു ടീമിന്റെ ആദ്യ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു.’ഇട്ടിമാണി മെയിഡ് ഇൻ ചൈന’ എന്നാണ് ചിത്രത്തിന്റെ പേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഈ ചിത്രം നിർമിക്കും. ടൈറ്റിൽ കഥാപാത്രമായ ഇട്ടിമാണിയായി മോഹൻലാൽ വെള്ളിത്തിരയിൽ എത്തുന്ന ഈ ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനാണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ ചിത്രം.