ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥയിലൂടെ ഹാട്രിക്ക് വിജയം സ്വന്തമാക്കിയ തിരക്കഥാകൃത്തുക്കൾ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും മമ്മൂട്ടി ടൈംസിനോട് സംസാരിച്ചപ്പോൾ
p
തയ്യാറാക്കിയത് :
അരുൺ ഗോവിന്ദ് / പ്രവീൺ ളാക്കൂർ
? അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ഹിറ്റുകൾക്കു ശേഷം യമണ്ടൻ പ്രേമ കഥയും പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നു. തിരക്കഥാകൃത്തുക്കൾ എന്ന നിലയിൽ എന്ത് തോന്നുന്നു
= സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയിൽ ഏറെ സന്തോഷമുണ്ട്. ആദ്യ രണ്ട് ചിത്രങ്ങളും വിജയം നേടിയതുകൊണ്ട് മൂന്നാമത്തെ സിനിമയുടെ കാര്യത്തിൽ പ്രഷർ ഉണ്ടായിരുന്നു എന്നത് സത്യമാണ്. ദുൽഖറിനെ പോലെ ഒരു താരം സിനിമയുടെ ഭാഗമായപ്പോൾ ഉത്തരവാദിത്വം കൂടി എന്നും പറയാം. അതിന് അനുസരിച്ചുള്ള ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. അതിന് ഫലം ലഭിച്ചു എന്നതിൽ ഏറെ ആഹ്ലാദമുണ്ട്. പ്രേക്ഷകരുടെ അഭിപ്രായങ്ങളിലെ സജഷൻസ് തീർച്ചയായും ഇനി എഴുതുമ്പോൾ ചിന്തകളിൽ ഉണ്ടാവുകയും ചെയ്യും
?? രണ്ടുപേർ ചേർന്ന് ഒരു കഥയ്ക്ക് പുറകേ സഞ്ചരിക്കുമ്പോഴുള്ള വെല്ലുവിളികൾ
= ഞങ്ങൾ വ്യത്യസ്ത തരത്തിൽ ചിന്തിക്കുന്ന, ഭിന്ന അഭിരുചികൾ ഉള്ളവരാണ് . ഓരോ സീനും ഒരുപാട് തവണ ചർച്ച ചെയ്ത് രണ്ടുപേർക്കും ഇഷ്ടപ്പെടുന്ന ഒരു പോയിന്റിൽ എത്തുന്നതാണ് രീതി.അത് പ്രേക്ഷകരിലേക്ക് കൂടുതൽ നന്നായി സിനിമ എത്തിക്കാൻ സഹായകമായി മാറുന്നു എന്നാണ് കരുതുന്നത്
?? സാധാരണക്കാരനൊപ്പം ചിന്തിക്കുന്ന സിനിമകളാണ് എഴുതുന്നത്. സാധാരണക്കാരൻറ്റെ ഇഷ്ടങ്ങൾ കണ്ടെത്തുക എളുപ്പമാണോ
= ഞങ്ങൾ സാധാരണക്കാരായതുകൊണ്ടുതന്നെ സാധാരണക്കാരൻറ്റെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടെത്തുക എന്നത് ഒട്ടും ആയാസകരമല്ല. തിരക്കഥ രചിച്ച മൂന്ന് സിനിമകളിലേയും പ്രധാന കഥാപാത്രങ്ങൾ സാധാരണക്കാരായവർ ആയിരുന്നു.
?? യമണ്ടൻ കഥയിൽ ഒരു രംഗത്തിൽ അമ്മ പറയുന്ന ഒരു ഡയലോഗുണ്ട് .”ആ കടയിൽ നിന്നു മുളക് പൊടി വാങ്ങണ്ടാട്ടോ ഭയങ്കര എരിവാണ്”. കുടുംബങ്ങളിലെ ചെറുതായി തോന്നുന്ന വലിയ കാര്യങ്ങൾ കണ്ടെത്തുന്നത് എങ്ങനെയാണ്
= ഇത്തരം രംഗങ്ങളും സംഭാഷങ്ങളും ഒക്കെ നമ്മുടെയൊക്കെ വീടുകളിൽ സാധാരണമാണ്. സമാനമായ കഥാ സന്ദർഭങ്ങളിൽ അത് സന്നിവേശിപ്പിക്കുന്നു എന്ന് മാത്രം. ആളുകൾക്ക് കൃത്യമായി റിലേറ്റ് ചെയ്യാൻ സാധിക്കുന്നത് കൊണ്ടാണ് അത്തരം രംഗങ്ങൾക്കും ഡയലോഗുകൾക്കും സ്വീകാര്യത ലഭിക്കുന്നത് എന്ന് കരുതുന്നു.
?? സിനിമകളിൽ പലപ്പോഴും വൈകല്യമുള്ള കഥാപാത്രങ്ങൾക്ക് സ്‌പേസ് നൽകുന്നതായി കാണുന്നു, ബോധപൂർവമാണോ അല്ലെങ്കിൽ സംഭവിക്കുന്നതാണോ
= അംഗപരിമിതരായ കഥാപാത്രങ്ങൾ ഞങ്ങളുടെ മൂന്ന് സിനിമകളിലുമുണ്ട്. നമ്മുടെ സിനിമകളിൽ മിക്കപ്പോഴും അവതരിപ്പിക്കപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തെ വളരെ പോസിറ്റിവായി സമീപിക്കുന്നവരായിട്ടാണ് ഞങ്ങൾ ഈ കഥാപത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.അത് തീർച്ചയായും ബോധപൂർവ്വമാണ്
?? രണ്ടു പേരും മലയാള സിനിമയിലെ മികച്ച അഭിനേതാക്കൾക്കൂടിയാണ് , കൂടുതൽ ഇഷ്ട്ടം അഭിനയമാണോ അതോ എഴുത്തോ?
അഭിനയം തന്നെയാണ് ഏറ്റവും ഇഷ്ടം. അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണ് തിരക്കഥാരചനിയിലേക്ക് കടന്നത് എന്നും പറയാം. എന്നാൽ എഴുത്തും ഞങ്ങൾ പൂർണമായും ആസ്വദിച്ചു തന്നെയാണ് ചെയുന്നത്.
അഭിനയമാണ് താരതമ്യേന എളുപ്പം എന്ന് പറയാം
?? ഒന്നര വർഷങ്ങൾക്കു ശേഷം ദുൽഖറിനെ മലയാളത്തിലേക്ക് തിരിച്ചു കൊണ്ട് വരുമ്പോൾ കൈലി മുണ്ടു മാത്രം ഉടുപ്പിച്ചൊരു സാധാരണക്കാരൻ ആക്കുമ്പോൾ വെല്ലു വിളികൾ ഉണ്ടായിരുന്നോ
= തീർച്ചയായും വെല്ലുവിളികൾ ഉണ്ടായിരുന്നു. ദുൽഖറിന് തന്നെ അക്കാര്യത്തിൽ സംശയം ഉണ്ടായിരുന്നു.
തിരക്കഥയുടെ ആദ്യ വേർഷനിൽ ദുൽഖർ നിർദേശിച്ച മാറ്റങ്ങൾ കൂടി ചേർത്താണ് ഈ രൂപത്തിൽ എത്തിച്ചത്.
തിരക്കഥയിൽ ഞങ്ങൾക്ക് വ്യക്തമായ ധാരണയും വ്യക്തതയും ഉണ്ടായിരുന്നു എന്ന് ഡി.ക്യു മനസ്സിലാക്കിയിരുന്നു എന്ന് പിന്നീട് അദ്ദേഹത്തിൽ നിന്ന് മനസ്സിലായി.
?? ലൊക്കേഷനിൽ നിന്നും സിനിമയിൽ വേണ്ട തമാശകൾ കണ്ടെത്താറുണ്ടോ? അതോ എഴുതിവെച്ച സ്ക്രിപ്റ്റ് പിന്തുടരുകയാണോ ചെയ്യാറുള്ളത്
= എഴുതിവെച്ച സ്ക്രിപ്റ്റ് പിന്തുടരുകയാണ് ചെയ്യാറുള്ളത്. മിക്ക കഥാപാത്രങ്ങൾക്കും അനുയോജ്യരായ അഭിനേതാക്കളെ മനസ്സിൽ കണ്ടുകൊണ്ടാണ് എഴുതാറുള്ളത്. പരിചയ സമ്പന്നരായ അഭിനേതാക്കൾ നടത്തുന്ന ഇമ്പ്രോവൈസേഷൻ കഥാപാത്രങ്ങളേയും കഥാ സന്ദർഭങ്ങളെയും കൂടുതൽ മികച്ചതാക്കാൻ സഹായിക്കും
?? സ്കിറ്റിനു വേണ്ടിയുള്ള തമാശ സൃഷ്ട്ടിക്കുന്നതിലും സിനിമക്ക് വേണ്ടിയുള്ള തമാശ സൃഷ്ട്ടിക്കുന്നതിലും തമ്മിലുള്ള വ്യത്യാസത്തെ എങ്ങനെയാണ് പരിഹരിക്കാൻ ശ്രമിക്കാറുള്ളത് ?
= ഒരു തമാശ കിട്ടുമ്പോൾ അത് ഞങ്ങളുടെ സുഹൃത്തുക്കളുടെയടുത്ത് അവതരിപ്പിച്ച് അവരുടെ അഭിപ്രായം തേടാറുണ്ട്. നമ്മൾ ജീവിതത്തിൽ കണ്ട പല സന്ദർഭങ്ങളും സിനിമയിലെ രംഗങ്ങളായി മാറ്റാനുള്ള ശ്രമങ്ങൾ ഇത്തരം സൗഹൃദ കൂട്ടായ്മയകളിൽ നടത്താറുണ്ട്. സ്കിറ്റിന് വേണ്ടി എഴുതുമ്പോൾ അധികം ലോജിക്ക് നോക്കണം എന്നില്ല. സിനിമയിൽ അത് പറ്റില്ല.
?? ബിപിൻ – വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ട്കെട്ടിൻറ്റെ എഴുത്തിൽ ഡബിൾ മീനിംഗുകൾ ഇല്ലാത്ത കോമഡി ആസ്വാദിക്കാം എന്ന് സോഷ്യൽ മീഡിയ പറയുമ്പോഴും വാട്ട്സ്ആപ്പ് കോമഡികൾ കാണേണ്ടിവരും എന്ന ഒരു എതിർപക്ഷവും ഉണ്ട്. ഇതിനെ എങ്ങനെ വിലയിരുന്നുന്നു
ഡബിൾ മീനിംഗ് തമാശകൾ ഉപയോഗിക്കാറേയില്ല. കുടുംബ പ്രേക്ഷകരെ മുന്നിൽ കൊണ്ടുതന്നെയാണ് എഴുതാനിരിക്കുന്നത്.വാട്ട്സ്ആപ്പ് കോമഡികളും അങ്ങനെ കടന്നുവന്നിട്ടില്ല എന്നതാണ് സത്യം.യമണ്ടൻ പ്രേമകഥ പ്രേക്ഷകരിലെത്താൻ രണ്ട് വർഷത്തോളം സമയമെടുത്തു. മിനിമം ഒരു വർഷം സമയമെടുക്കും ഒരു സിനിമ റിലീസ് ചെയ്യുന്ന രൂപത്തിൽ എത്താൻ. ഈ കായലയളവ് കൊണ്ട് ഒരു പക്ഷേ നമ്മൾ സ്‌ക്രിപ്പിറ്റിൽ എഴുതിയ ഒരു തമാശയുടെ ഫ്രഷ്‌നസ്സ് നഷ്ടപ്പെട്ടേക്കാം. അതുപോലെ ഒരു തമാശ വാട്ട്സ്ആപ്പ് കോമഡിയായി വന്നേക്കാം. അതല്ലാതെ വാട്ട്സ്ആപ്പ് കോമഡികൾ ഞങ്ങൾ തിരക്കഥയിൽ ചേർക്കാറില്ല
??ഭാവി പ്രോജെക്റ്റുകൾ
= അഭിനേതാക്കൾ എന്ന നിലയിൽ ചില പ്രോജക്ടുകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മാർഗം കളി,ചിൽഡ്രൻസ് പാർക്ക് എന്നീ സിനിമകൾ പുറത്തുവരാനുണ്ട്.അടുത്ത തിരക്കഥയിലേക്ക് കടക്കുന്നത് രണ്ടുപേരുടെയും സമയം അനുസരിച്ചായിരിക്കും
?? സിനിമാറ്റിക്ക് ആയ എലമെൻറ്റുകൾ പ്രേക്ഷകരുടെ കൈയ്യടികൾക്കായി സൃഷ്ട്ടിക്കുന്നതാണോ പ്രത്യേകിച്ചു യമണ്ടനിൽ അവസാനം ആ പേര് ചോദിക്കുന്ന സീൻ ഒക്കെ.
= നൊമ്പരപ്പെടുത്തുന്ന ഒരു പ്രണയമാണ് സിനിമയിൽ കാണിക്കുന്നത്.അത് എത്രത്തോളം പ്രേക്ഷകരെ വേദനിപ്പിക്കും എന്ന ഒരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നു. അതിന്റെ ആഘാതം കുറയ്ക്കാൻ വേണ്ടിയാണ് അവസാനം പേര് ചോദിക്കുന്ന രംഗം സൃഷ്ട്ടിച്ചത്.
?? സംവിധാന മോഹമുണ്ടോ?
= അങ്ങനെ ഒരു പ്ലാൻ ഇപ്പോഴില്ല. അതിനുള്ള സമയവും സന്ദർഭവുമൊക്കെ ശരിയാകുമ്പോൾ ചെയ്തേക്കാം.
In this article:
Click to comment