ദുൽഖർ സൽമാനെ നായകനാക്കി ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചു. ദുൽഖർ ഇന്ന് ജോയിൻ ചെയ്യും. പന്ത്രണ്ട് ദിവസത്തെ ഷൂട്ടാണ് ഈ ഷെഡ്യൂളിൽ ദുൽഖറിനുള്ളത്. സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് എമണ്ടൻ പ്രേമ കഥയിലെ നായികമാർ . ഇതിനു ശേഷം ഹിന്ദി ചിത്രം ‘സോയ ഫാക്ടറി’ ൽ ദുൽഖർ ജോയിൻ ചെയ്യും. ഈ വർഷം ഇനി ദുൽഖർ സൽമാൻ ചിത്രങ്ങൾ വെള്ളിത്തിരയിലെത്തില്ല.അതെ സമയം നിരവധി ദുൽഖർ ചിത്രങ്ങളുടെ ചർച്ചകൾ പുരോഗമിക്കുകയാണ്