തയ്യാറാക്കിയത് – ശരത് ചന്ദ്രൻ
‘ഒരു യമണ്ടൻ പ്രേമകഥ’യും ‘സോയ ഫാക്ടറും’ തീയറ്ററുകളിലേയ്ക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു.
ഒരു ഇടവേളയ്ക്ക് ശേഷം യുവാക്കളുടെ ഹരമായ ദുൽഖർ സൽമാൻ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’യുടെയും ബോളിവുഡ് ചിത്രം ‘ദി സോയ ഫാക്ടറു’ടെയും റിലീസ് തീയതി പ്രഖ്യാപിച്ചു.
ബി.സി നൗഫൽ സംവിധാനം ചെയ്‌ത ‘ഒരു യമണ്ടൻ പ്രേമകഥ’ ഏപ്രിൽ 25ന് റിലീസ് ചെയ്യുമെന്ന് ആന്റോ ജോസഫ് പറഞ്ഞു . ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് വിതരണം . വിഷ്ണു ഉണ്ണക്കൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 2019ലെ ഏറ്റവും പ്രതീക്ഷയേറിയ ചിത്രങ്ങളിൽ ഒന്നാണ് ഇത്. റിലീസിന് മുന്നോടിയായി മാർച്ച് 1ന് ‘ഒരു യമണ്ടൻ പ്രേമകഥ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കും.
മികച്ച പ്രതികരണം നേടിയ ‘കാർവാനി’നു ശേഷം എത്തുന്ന ദുൽഖറിന്റെ ബോളിവുഡ് ചിത്രം ‘ദി സോയാ ഫാക്ടര്‍’ ഏപ്രിൽ 5ന് E4 എന്റെർറ്റൈന്മെന്റ്സ് പ്രദർശനത്തിന് എത്തിക്കും. അനുജ ചൌഹാന്‍റെ ‘ദി സോയാ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.