അന്താരാഷ്ട്ര മേളകളിലടക്കം മികച്ച പ്രതികരണം നേടിയ തമിഴ് ചിത്രം പേരൻപ്, ഇടവേളയ്ക്കു ശേഷം തെലുങ്കില്‍ തിരിച്ചെത്തുന്ന ‘യാത്ര’ എന്നീ സിനിമകളുമായി 2019 ൽ ഗംഭീര തുടക്കത്തിന് ഒരുങ്ങുകയാണ് മലയാളത്തിന്റെ മഹാ നടൻ. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് രണ്ടും.യാത്രയുടെ ടീസറിന് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്.യാത്രയ്ക്ക് വേണ്ടി മമ്മൂട്ടി തന്നെ മലയാളത്തിൽ ഡബ്ബ് ചെയ്യുന്നു എന്നത് പ്രേക്ഷക പ്രതീക്ഷകൾ കൂട്ടുന്നു.തെലുങ്കില്‍ ചിത്രീകരിച്ച സിനിമ തമിഴിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.’ആനന്ദോ ബ്രഹ്മ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്ര. തെലുങ്കില്‍ ഒട്ടേറെ ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് യാത്രയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.അതിശയിപ്പിക്കുന്ന വേഷപ്പകർച്ചകളിലൂടെ നിരവധി വിസ്മയ കഥാപാത്രങ്ങൾ വെളളിത്തിരയിൽ അനശ്വരമാക്കിയ മലയാളത്തിന്റെ മഹാ നടൻ സ്പാസ്റ്റിക് പരാലിസിസ് രോഗ ബാധിതയായ ഒരു പെൺകുട്ടിയുടെ അച്ഛനായാണ് പേരൻപിൽ വേഷമിടുന്നത്.തമിഴിൽ ശ്രദ്ധേയങ്ങളായ സിനിമകൾ ഒരുക്കിയ റാം സംവിധാനം ചെയ്യുന്ന പേരൻപ് ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് നിർമ്മിച്ചിരിക്കുന്നത്. ഉണ്ട ,മാമാങ്കം, മധുരരാജാ, പതിനെട്ടാം പടി, ഗാന ഗന്ധർവ്വൻ, ബിലാൽ, കോട്ടയം കുഞ്ഞച്ചൻ, അമീർ തുടങ്ങി ഗംഭീര പ്രോജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.