ആഗസ്ത് സിനിമാസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പതിനെട്ടാം പടി” ഒരു കൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടിയും എത്തുന്നുണ്ട്. ദി ഗ്രേറ്റ് ഫാദറിന് ശേഷം ആഗസ്ത് സിനിമയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പതിനെട്ടാം പടി. ഏപ്രിൽ 4ന് വിഷു റിലീസ് ആയാണ് ചിത്രം തീയ്യറ്ററുകളിൽ എത്തിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രിത്വിരാജ് സുകുമാരനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യും.
@mammukka as #JohnAbrahamPalackal in #PathinettamPadi directed by #ShankarRamakrishnan produced by @AugustCinemaInd
Here is the character poster!!@KeralaBO1 | @BOkerala pic.twitter.com/GcNPBSKQ5p— Megastar Addicts (@MegastarAddicts) October 8, 2018
പ്രിയാ മണി, അഹാന കൃഷ്ണകുമാർ, ലാലു അലക്സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ.ജയൻ, മണിയൻ പിള്ള രാജു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എ.എച്ച് കാഷിഫ് സംഗീത സംവിധാനം നിർവഹിക്കുന്നു.18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിർണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക.വ്യത്യസ്തമായ പ്രമേയവും അവതരണ രീതിയുമായെത്തുന്ന പതിനെട്ടാം പടിയ്ക്ക് തിരക്കഥ രചിച്ചതും ശങ്കർ രാമകൃഷ്ണൻ ആണ്.