Connect with us

Hi, what are you looking for?

Latest News

യാത്രയുടെ പുതിയ ടീസർ നാളെ എത്തും, ആകാംഷയോടെ സിനിമാ ലോകം!!

മെഗാസ്റ്റാര്‍ മമ്മൂട്ടി മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് യാത്ര. ചിത്രത്തിന്റെ പുതിയ ടീസര്‍ നാളെ കാലത്ത് 8 മണിക്ക് പുറത്തുവിടും. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 8ന് റിലീസ് ചെയ്യും. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍.

Yatra Teaser 1

2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.

റാവു രമേഷ്, അനസൂയ ഭരദ്വരാജ്, സുഹാസിനി മണിരത്‌നം, പൊസാനി കൃഷ്ണ മുരളി, വിനോദ് കുമാര്‍, സച്ചിന്‍ ഖദേകര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും, ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Yatra Song

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A