ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ എത്തുന്ന ‘യാത്ര’ യു.എ.ഇയിലും യു.എസ്സിലും പ്രദർശനത്തിനെത്തി.വൈ.എസ്. രാജശേഖര റെഡ്ഡി എന്ന ജനകീയ നേതാവിന്റെ ജീവിതമാണ് മഹി വി രാഘവ് സംവിധാനം ചെയ്ത സിനിമയുടെ ഇതിവൃത്തം.2003ൽ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഏപ്രിൽ- മേയ് മാസങ്ങളിൽ ആന്ധ്രയുടെ ഗ്രാമങ്ങളിലൂടെ 1475 കിലോമീറ്റർ വൈ.എസ്.ആർ നടത്തിയ ഐതിഹാസികമായ പദയാത്രയാണ് സിനിമയ്ക്ക് ആധാരം. യാത്രയുടെ ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ ഗംഭീര അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്
ചില ആസ്വാദക പ്രതികരണങ്ങൾ
“ഒരു ബയോപ്പിക് സിനിമ എല്ലാ അർഥത്തിലും പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട യാത്ര ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവമാണ് സമ്മാനിക്കുന്നത്. വൈ.എസ്. രാജശേഖര റെഡ്ഡി എന്ന നേതാവായി മമ്മൂക്ക അക്ഷരാർഥത്തിൽ ജീവിച്ചു എന്ന് പറയാം” – അഖിലേഷ് ഗോപിനാഥൻ (യു.എസ് എ)
“അംബേദ്ക്കറായി വന്ന് വിസ്മയിപ്പിച്ച മമ്മൂട്ടി വൈ.എസ്.ആർ എന്ന ജനകീയ നേതാവിനെ അതിശയിപ്പിക്കുന്ന ഭാവപ്പകർച്ചകളിലൂടെ ഗംഭീരമാക്കി. അദ്ദേഹത്തിന്റെ തെലുഗ് ഡബ്ബിങ് ഉജ്വലമാണ്. യാത്ര ഒരു ഗംഭീര സിനിമ തന്നെ” – മോൻസി കുര്യൻ തെക്കേടത്ത് (യു.എസ് എ)
“വൈ.എസ്.ആർ എന്ന ജന നേതാവിന് ആന്ധ്രയിൽ ഉള്ള സ്വാധീനം വളരെ വലുതാണ്. ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്ന അദ്ദേഹത്തെ മമ്മൂക്ക വെള്ളിത്തിരയിൽ അനശ്വരമാക്കി. ആസ്വാദ്യകരമായ ഒരു സിനിമയാണ് യാത്ര” – വിജേഷ് ആർ നാഥ് (കുവൈറ്റ്)
” നിരവധി വൈകാരിക രംഗങ്ങൾ നിറഞ്ഞ, ഒരു ജനപ്രിയ സിനിമയ്ക്ക് വേണ്ട ചേരുവകൾ ഉള്ള ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയാണ് യാത്ര. അമുദവനിൽ നിന്ന് വൈ.എസ്.ആർ ആകുമ്പോൾ മമ്മൂട്ടിയുടെ അത്ഭുതകരമായ പരകായപ്രവേശത്തിന് വീണ്ടും സാക്ഷിയായി” – സഹീർ മുഹമ്മദ് (കുവൈറ്റ്)
“യാത്രയുടെ പ്രധാന ആകർഷണം വൈ.എസ്.ആർ എന്ന രാഷ്ട്രീയ നേതാവായുള്ള മമ്മൂക്കയുടെ പ്രകടനം തന്നെയാണ്. ഒട്ടും ലാഗ് തോന്നിപ്പിക്കാതെ ചിത്രം അവതരിപ്പിച്ച സംവിധായകനും കയ്യടി നേടുന്നു.
അന്യഭാഷകളിൽ മമ്മൂട്ടിയോളം വിജയം വരിച്ച മറ്റൊരു നടൻ ഇല്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാവുകയാണ് പേരൻപും യാത്രയും” – മഹേഷ് ഗോപാൽ (യു.എസ് എ)