Connect with us

Hi, what are you looking for?

Latest News

‘യാത്ര’യ്ക്ക് പുറമേ ‘പേരൻപും’ ഫെബ്രുവരിയിൽ. മലയാളത്തിന് അഭിമാനമായി മഹാനടൻ

വിദേശ മേളകളിൽ അടക്കം പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്oമായ പ്രശംസ പിടിച്ചു പറ്റിയ പേരൻപ് ഫെബ്രുവരിയിൽ ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. മലയാളത്തിന്റെ മഹാനടൻ അമുദൻ എന്ന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് പ്രദർശനത്തിനെത്തുക. റാം സംവിധാനം ചെയ്ത പേരൻപിന് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഷാങ്ഹായ്, റോട്ടർഡാം തുടങ്ങിയ ലോക പ്രശസ്തങ്ങളായ അന്തർദേശീയ ചലച്ചിത്ര മേളകളിലും ഗംഭീര വരവേൽപ്പാണ് ലഭിച്ചിരുന്നത്. അതിശയിപ്പിക്കുന്ന വേഷപ്പകർച്ചകളിലൂടെ നിരവധി വിസ്മയ കഥാപാത്രങ്ങൾ അനശ്വരമാക്കിയ മലയാളത്തിന്റെ മഹാ നടൻ സ്പാസ്റ്റിക് പരാലിസിസ് രോഗ ബാധിതയായ ഒരു പെൺകുട്ടിയുടെ അച്ഛനായാണ് പേരൻപിൽ വേഷമിടുന്നത്. രക്ഷിതാവ് എന്ന നിലയില്‍ അമുദന്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളെ അതി ഗംഭീരമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.പേരൻപ് ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് നിർമ്മിച്ചിരിക്കുന്നത്.

മഹി വി രാഘവ് സംവിധാനം ചെയ്യുന്ന തെലുഗ് ചിത്രം യാത്രയും ഫെബ്രുവരിയിൽ വെള്ളിത്തിരയിലെത്തുമ്പോൾ മലയാളത്തിന്റെ മഹാനടനിലൂടെ വീണ്ടും മലയാള സിനിമ ഉയരങ്ങൾ കീഴടക്കാനൊരുങ്ങുകയാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

മുരളി ഗോപിയുടെ തിരക്കഥയിൽ നവാഗതനായ ഷിബു ബഷീർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തെക്കുറിച്ചുള്ള വാർത്ത സിനിമാ പ്രേമികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിജയ് ബാബു നിർമിക്കുന്ന ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടിയെ...

Features

പതിറ്റാണ്ടിലെ മലയാള സിനിമയുടെ കണക്കെടുപ്പുകളും ചർച്ചകളും മാധ്യമങ്ങളും ചലച്ചിത്ര നിരൂപകരും പ്രേക്ഷകരും തുടരുകയാണ്. എണ്ണം പറഞ്ഞ വാണിജ്യ വിജയങ്ങളും മികച്ച കഥാപാത്രങ്ങളുമായി മലയാളത്തിന്റെ മഹാനടൻ നിറഞ്ഞു നിന്ന പത്ത് ചലച്ചിത്ര വർഷങ്ങളാണ് കടന്നു...

Latest News

ഒരു നടനായും മനുഷ്യനായും എന്നും ഏവർക്കും മാതൃകയാണ് മമ്മൂട്ടി എന്ന് പ്രശസ്ത ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ. തന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട മുഹൂർത്തങ്ങൾ മമ്മൂട്ടിയുടെ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ...

© Copyright 2021 Mammootty Times | Designed & Managed by KP.A