1985-ൽ പുറത്തിറങ്ങി പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങി വൻ വിജയം നേടിയ ചിത്രമാണ് യാത്ര. മമ്മൂട്ടി -ശോഭന ജോടികൾ തകർത്തഭിനയിച്ച ഈ ചിത്രം ഒരുക്കിയത് പ്രശസ്ത തമിഴ് സംവിധായാകൻ ബാലു മഹേന്ദ്രയാണ്.
1985 ൽ മമ്മൂട്ടിയെ നായകനാക്കി തമിഴിലെ പ്രശസ്ത സംവിധായകൻ ബാലു മഹേന്ദ്ര മലയാളത്തിൽ ഒരുക്കിയ സിനിമയാണ് യാത്ര. മലയാളികൾക്ക് ഒരു ദുരന്ത പ്രണയകാവ്യം ആണ് യാത്ര എന്ന സിനിമ.
സ്കൂൾ കുട്ടികളുടെ വിനോദ യാത്രക്കിടയിൽ ഒരു അപരിചിതൻ അവരുടെ വാഹനത്തിന് കൈ നീട്ടുന്നു. അദ്ദേഹം ആരാണ്? എങ്ങോട്ടാണ് താങ്കൾ യാത്രചെയ്യുന്നത്? എന്നുള്ള ചോദ്യങ്ങൾക്ക് അയാൾ തന്റെ ജീവിതകഥ പറയുന്നിടത്താണ് സിനിമ തുടങ്ങുന്നത്. അനാഥനായ ഉണ്ണികൃഷ്ണൻ ഒരു ഗ്രാമത്തിലെ ഫോറസ്റ്റ് ഓഫീസർ ആയി എത്തുന്നതും അയാൾ ആ നാട്ടിലെ തുളസി എന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതും അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാൽ അപ്രതീക്ഷിതമായി ഒരു കൊലപാതക കേസിൽ തീർത്തും നിരപരാധിയായ ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു. പിന്നീട് ജയിലിലെ കൊടിയ പീഡനങ്ങൾക്ക് ഇടയിൽ ഒരു പോലീസുകാരൻ അബദ്ധവശാൽ ഉണ്ണികൃഷ്ണന്റെ കയ്യാൽ കൊല്ലപ്പെടുന്നു. അതിനുശേഷം കോടതി ഉണ്ണികൃഷ്ണനെ പതിനാലുവർഷത്തെ കഠിനതടവിനു വിധിക്കുന്നു. അതോടെ ഉണ്ണികൃഷ്ണന്റെയും തുളസിയുടെയും വിവാഹം മുടങ്ങുന്നു. എന്നാൽ ജയിലിൽവെച്ച് ഉണ്ണികൃഷ്ണൻ തുളസിക്കു മുടങ്ങാതെ കത്തയക്കുമായിരുന്നു. അങ്ങനെ തന്റെ ശിക്ഷ കഴിയുമ്പോൾ അന്ന് തുളസിയെ വന്നു കാണും എന്നു ഉണ്ണികൃഷ്ണൻ കത്തിലൂടെ തുളസിയെ അറിയിക്കുന്നു. ആ ഒരു യാത്രയിലാണ് ഉണ്ണികൃഷ്ണൻ. ഉണ്ണികൃഷ്ണൻ തുളസിയെ കാണുമോ? തുളസിക്ക് എന്താണ് സംഭവിച്ചത്? എന്നതാണ് യാത്രയുടെ ക്ലൈമാക്സ്. ഇതിൽ ഉണ്ണികൃഷ്ണൻ ആയി മമ്മൂട്ടിയും തുളസിയായി ശോഭനയും വേഷമിട്ടു.
.
എന്നും നൊമ്പരപ്പെടുത്തുന്ന അല്ലെങ്കിൽ കണ്ണ് നനയിപ്പിക്കുന്ന ഒരുപിടി മനോഹര നിമിഷങ്ങൾ സമ്മാനിച്ച സിനിമയാണ് യാത്ര. ബാലുമഹേന്ദ്ര തന്നെയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോൺ പോൾ ആണ് ഈ സിനിമയുടെ കഥ രചിച്ചത്. മലയാളമറിയാത്ത ബാലുമഹേന്ദ്ര ഇംഗ്ലീഷിൽ ആണ് ഈ സിനിമയുടെ തിരക്കഥ രചിച്ചത്. അത് പിന്നീട് മലയാളത്തിലേക്ക് മൊഴി മാറ്റുകയായിരുന്നു. ബാലുമഹേന്ദ്ര തന്നെയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
അതുപോലെതന്നെ ഈ ഒരു സിനിമയെ കുറിച്ച് പറയുമ്പോൾ ഇളയരാജ ഈണമിട്ട ഗാനങ്ങളെ കുറിച്ചും പറയാതിരിക്കാൻ കഴിയില്ല. ഇന്നും വളരെ നൊമ്പരപ്പെടുത്തുന്ന മനോഹര ഗാനങ്ങളാണ് യാത്രയിലുള്ളത്.
മാത്രമല്ല 1985 ൽ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു യാത്ര. ഏകദേശം 250 ദിവസത്തിലധികം ആണ് ഈ സിനിമ നിറഞ്ഞോടിയത്. മാത്രമല്ല ആ വർഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന അവാർഡും യാത്ര കരസ്ഥമാക്കി. അതുപോലെതന്നെ 1985 ൽ രണ്ടു സിനിമകളാണ് 200 ദിവസത്തിലധികം മമ്മൂട്ടിയുടെ പേരിൽ ഓടിയത് ഒന്ന് യാത്രയും മറ്റൊന്ന് ജോഷിയുടെ നിറക്കൂട്ടും.
(കടപ്പാട് : പാൻ സിനിമാ കഫേ )
https://en.m.wikipedia.org/wiki/Yathra
