വള്ളുവനാട്ടിലെ മാമാങ്കം ഉത്സവത്തിൽ ചാവേറുകളായി പൊരുതാൻ വിധിക്കപ്പെട്ട യോദ്ധാക്കളുടെ ചരിത്രം പറയുന്ന സിനിമയിലൂടെ മമ്മൂട്ടി ഒരിക്കൽക്കൂടി ചരിത്രനായകന്റെ പടച്ചട്ടയണിഞ്ഞു പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തുകയാണ്.
വടക്കൻ പാട്ടിലെ ചന്തുവായും പഴശ്ശിരാജയായും നമ്മെ വിസ്മയിപ്പിച്ച മമ്മൂട്ടിയുടെ മറ്റൊരു ഐതിഹാസിക കഥാപാത്രത്തിന്റെ വരവറിയിച്ചു മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ!
രണാങ്കണത്തിൽ വാളും പരിചയുമായി ഗർജിക്കുന്ന സിംഹമായി ശത്രുവിനു നേരെ ചാടിവീഴുന്ന ചാവേർ പോരാളിയായുള്ള മമ്മൂട്ടിയുടെ ക്ലാസ്സും മാസുമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിപ്പോൾ എവിടെയും ചർച്ചാവിഷയം !
മിനിട്ടുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ മാമാങ്കത്തിന്റെ പോസ്റ്റർ പങ്കുവെച്ചു സെലിബ്രിറ്റികളും ഈ ആവേശത്തിൽ പങ്കുകൊള്ളുന്നു.
മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ഒരു ബാലതാരവും യുദ്ധമുഖത്ത് പോരാടുന്ന ചിത്രങ്ങൾ പകർത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാമാങ്കം എന്ന സിനിമയുടെ ശൈലിയും സ്വഭാവവും വെളിപ്പെടുത്തും വിധമാണ് ഒരുക്കിയിട്ടുള്ളത്.
പ്രമുഖ സിനിമാ ഡിസൈനർ ടീമായ ഓൾഡ് മോങ്ക് ആണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.
സാധാരണ movie പോസ്റ്റർന് വേണ്ടി studio photoshoot ചെയ്യുമ്പോൾ Pose ചെയിപ്പിച്ചു എടുക്കുക ആണ് പതിവ് എങ്കിൽ മാമാങ്കം ഫോട്ടോഷൂട്ട് ഒരു വിശാലമായ സ്റ്റുഡിയോയിൽ action motions real ആയി ചെയ്തു high speed sync technology use ചെയ്ത് റിയൽ ആയി തന്നെ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്
മാമാങ്കം മൂവി first ലുക്ക് പോസ്റ്റർ ഫോട്ടോഷൂട്ട് ചെയ്യാൻ ഉപയോഗിച്ചതു Profoto D2 1000 LIGHT, B1X lights and modifiers ആണ്
ഫോട്ടോഷൂട്ടിനു ശേഷം
Graphic Composition ചെയ്‌തു ആണ് പോസ്റ്റർ പുറത്ത് വന്നിരിക്കുന്നത്
ഫോട്ടോഗ്രാഫർ ശ്രീനാഥ് ഉണ്ണികൃഷ്ണൻ , POSTER DESIGN OLDMONKS, Lights and studio support
THREEDOTS FILM STUDIO.
High Speed Sync technology വെച്ചു Shoot ചെയ്യുന്ന first malayalam movie poster എന്ന പ്രിത്യേകതയും ഉണ്ട് മാമാങ്കം first ലുക്ക് പോസ്റ്ററിന്.
കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളി നിർമിക്കുന്ന മാമാങ്കം എം പദ്മകുമാർ അണിയിച്ചൊരുക്കുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിലും ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആയാണ് പ്ലാൻ ചെയ്യുന്നത്.