മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട ഗംഭീര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ് .2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം നേരിട്ട ദുരനുഭവങ്ങൾ വരച്ചുകാട്ടിയ പത്ര വാർത്തയിൽ നിന്നാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയത്. വാണിജ്യ ഘടകങ്ങൾ ഇല്ലാതെ ബോക്സ് ഓഫീസ് വിജയങ്ങൾ ആകുന്ന മമ്മൂട്ടിച്ചിത്രങ്ങളുടെ നിരയിൽ ഇടം പിടിക്കുകയാണ് ഉണ്ട . ഇന്ത്യക്ക് പുറത്തും സിനിമയ്ക്ക് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. യു.എ.ഇ – ജി.സി.സി യിൽ ഏറ്റവും അധികം ആദ്യദിന പ്രദർശനങ്ങൾ നടന്ന സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉണ്ട. 687 പ്രദർശനങ്ങളാണ് ആദ്യ ദിവസം ഉണ്ടയ്ക്ക് ഉണ്ടായിരുന്നത്. ഇരുപതോളം എക്സ്ട്രാ ഷോസ് ഉണ്ടായിരുന്ന ഉണ്ട ഖത്തറിലാണ് ഏറ്റവും അധികം എക്സ്ട്രാ ഷോസ് കളിച്ചത്. മാസ്സ്, ക്ലാസ്സ് വ്യത്യാസമില്ലാതെ മമ്മൂട്ടി സിനിമകൾ ജന ഹൃദയങ്ങൾ കീഴടക്കി ബോക്സ് ഓഫീസ്സ് വിജയങ്ങളാവുന്ന ചരിത്രം ആവർത്തിക്കപ്പെടുന്നതിന് 2019 ന്റെ ആദ്യപകുതി സാക്ഷ്യം വഹിക്കുകയാണ്.
മലയാള ചിത്രങ്ങളുടെ UAE-GCC ഫസ്റ്റ് ഡേ ഷോ കൗണ്ട് (പ്രീമിയർ ഷോസ് ഉൾപ്പെടെ)
1) ലൂസിഫർ – 750 shows
2) ഉണ്ട – 687 shows & പുലിമുരുകൻ – 687 shows
3) ഒടിയൻ – 685 shows
4) മധുരരാജ – 650shows
5) ദി ഗ്രേറ്റ് ഫാദർ – 439shows
6) വില്ലൻ – 415shows
7) അബ്രഹാമിന്റെ സന്തതികൾ – 400 shows