പാസഞ്ചർ മുതല്‍ പ്രേതം 2 വരെ മലയാളസിനിയില്‍ വിജയങ്ങള്‍ വാരിക്കൂട്ടിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. 2009-ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ അദ്ദേഹത്തിന്റെ കരീയറില്‍ ഒരു ബ്രേക്ക് തന്നെ ഉണ്ടാക്കികൊടുത്തു. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരെയെല്ലാം നായകനാക്കി അദ്ദേഹേ സിനിമയെടുത്ത് മലയാളത്തില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ട്‌കെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം മികച്ച സ്വീകാര്യത നേടിയവയായിരുന്നു.
ഇപ്പോഴിതാ രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന പന്ത്രണ്ടാമത്തെ ചിത്രത്തില്‍ അദ്ദേഹം നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് പ്രേക്ഷകരുടെ പ്രിയതാരം അജു വര്‍ഗീസിനെയാണ്. കരിയറിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ത്രില്ലര്‍ സിനിമയിലാണ് അജു നായകനായി എത്തുന്നത്. കമല എന്നാണ് ചിത്രത്തിന്റെ പേര് , ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് അവസാനത്തോടെ ചിത്രത്തിന്റ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത് .
ചിത്രത്തെക്കുറിച്ച് രഞ്ജിത്തിന്റെ വാക്കുകള്‍:
പാസഞ്ചറിനും അര്‍ജുനന്‍ സാക്ഷിക്കും ശേഷം ഞാന്‍ ശ്രമിക്കുന്ന ഒരു ത്രില്ലറാണ് കമല.
ഞാന്‍ ഈ സ്‌ക്രിപ്റ്റ് എഴുതി അതില്‍ നിലവിലുള്ള എല്ലാ നായകന്മാരെയും കുറിച്ച് ചിന്തിച്ചു. ആരും യോജിക്കുന്നില്ല. ഒടുവില്‍ ലളിതവും തമാശയും കലര്‍ന്ന നായകനായ അജു വര്‍ഗ്ഗീസിനെ മനസില്‍ ഓര്‍മവന്നു.ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍ താമസിയാതെ വെളിപ്പെടുത്തും.
http://fb.com/KamalaMovie