മെഗാഹിറ്റിലേക്ക് കുതിക്കുന്ന മെഗാസ്റ്റാർ ചിത്രം അബ്രഹാമിന്റെ സന്തതികൾക്ക് ജിസിസി യിലും ഗംഭീര വരവേൽപ്പ്. രണ്ട് ദിവസം കൊണ്ട് യുഎഇ യിൽ നിന്നും ചിത്രം കണ്ടത് 45000 പേരാണ്. ആദ്യ ദിനം 21000 പേരും രണ്ടാം ദിനം 24000 പേരുമാണ് ചിത്രം കണ്ടിരിക്കുന്നത്. യുഎഇ കൂടാതെ മറ്റു ഗൾഫ് രാജ്യങ്ങളിലും സമാനമായ അന്തരീക്ഷമാണ് അബ്രഹാം നേടിക്കൊണ്ടിരിക്കുന്നത്. പ്രവാസികൾ ഇരുകയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചിരിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി പാടൂരാണ്. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ഗ്രേറ്റ് ഫാദർ നേടിയതിനേക്കാൾ വലിയ വിജയം നേടിക്കൊണ്ടിരിക്കുകയാണ്.
[smartslider3 slider=13]
കേരളത്തിൽ ജൂൺ 16 ന് പ്രദർശനത്തിന് എത്തിയ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര റിപ്പോർട്ട് ആണ് നേടിയെടുത്തത്. പലയിടങ്ങളിലും ആദ്യ ദിനവും രണ്ടാം ദിനവും ചിത്രത്തിന് സ്പെഷ്യൽ ഷോ കളിക്കേണ്ടി വന്നു. ചിത്രം പ്രദർശനത്തിന് എത്തിയ പലയിടങ്ങളിലും പോലീസ് നിയന്ത്രണത്തിലാണ് ടിക്കറ്റ് വിറ്റുപോയത്. ഡെറിക്ക് അബ്രഹാം എന്ന ips ഓഫീസർ ആയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. സ്റ്റൈലിഷ് ത്രില്ലർ ഗണത്തിലാണ് ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഈ വർഷം ഇതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും വലിയ വിജയം തന്നെയാണ് അബ്രഹാമിന്റെ സന്തതികൾ നേടിക്കൊണ്ടിരിക്കുന്നത്.
ജൂൺ 21 ന് ചിത്രം ഗൾഫ് രാജ്യങ്ങളിലും പ്രദര്ശനത്തിന് എത്തി. കൂടാതെ ജൂൺ 22 ന് കേരളത്തിന് പുറത്തും ചിത്രം റിലീസ് ചെയ്തു. കേരളത്തിന് പുറത്തും ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇന്നും നാളെയുമായി മികച്ച അഡ്വാൻസ് ബുക്കിങ് ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഇതിനോടകം ചിത്രം 4147 പ്രദർശനങ്ങൾ പൂർത്തീകരിച്ചു. 602 പ്രദര്ശങ്ങളുമായി ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
