രണ്ടു മണിക്കൂർ 30 മിനിറ്റ് :28 സെക്കന്റ്
കട്ടുകൾ ഒന്നുമില്ലാതെ മധുരരാജ സെൻസറിങ് കഴിഞ്ഞു.
https://www.facebook.com/mammoottytimesmagazine
മമ്മൂട്ടി വൈശാഖ് ടീമിന്റെ മധുരരാജയുടെ സെൻസറിങ് കഴിഞ്ഞു. 2 മണിക്കൂർ 30:28 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് യാതൊരു കട്ട്സുമില്ലാതെയാണ് U/A സിർട്ടിഫിക്കറ്റ് ലഭിച്ചത്.
ഏപ്രിൽ 12നു ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നാളെ ആരംഭിക്കും. റെക്കോർഡ് ഫാൻസ് ഷോയും 24 മണിക്കൂർ തുടർച്ചയായുള്ള ഷോകളും കൊണ്ട് കല്കഷനിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കാനാണ് രാജയുടെ രണ്ടാം വരവ്.
മമ്മൂട്ടിയുടെ സ്റ്റണ്ട് രംഗങ്ങളെ കുറിച്ച് ആക്ഷൻ പീറ്റർ ഹെയ്ൻ ഇന്നലെ ദുബായിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. “മമ്മൂട്ടിയോ മോഹൻലാലോ, ആരാണ് ആക്ഷൻ രംഗങ്ങളിൽ കൂടുതൽ ഫ്ളക്സിബിൾ’ എന്ന പത്രക്കാരുടെ ചോദ്യത്തിന് മമ്മൂട്ടി എന്നായിരുന്നു പീറ്റർ ഹെയിന്റെ മറുപടി.
ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകുന്നേരം ആറു മണിയ്ക്ക് റിലീസാകും. ലോകം മുഴുവനും ഉള്ള മലയാള ചലച്ചിത്ര പ്രേമികളെയും സിനിമാലോകവും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് മറ്റൊരു റെക്കോർഡ് ബ്രേക്കിങ് ആയി ട്രെയിലർ മാറുമോ എന്ന്.
നെൽസൺ ഐപ് നിർമ്മിക്കുന്ന മധുരരാജ യു. കെ. സ്റ്റിഡിയോസ് ആണ് വിതരണം.