രാജയ്ക്ക് വിജയാശംസകൾ നേരാൻ നാളെ പതിനായിരങ്ങൾ എത്തും.
കൊച്ചി : വിഷു വെക്കേഷൻ സീസൺ ആഘോഷമാക്കാൻ എത്തുന്ന മമ്മൂട്ടി വൈശാഖ് ടീമിന്റെ മധുരരാജയുടെ വരവിനു മുൻപുള്ള ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാൻ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ട് ഒരുങ്ങി.
മമ്മൂട്ടി അടക്കമുള്ള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും അണിനിരക്കുന്ന മധുരരാജാ പ്രീ ലോഞ്ച്, താരസാന്നിധ്യം കൊണ്ടും പ്രേക്ഷക പങ്കാളിത്തംകൊണ്ടും മലയാള സിനിമയിൽ പുതിയൊരു ചരിത്രം സൃഷ്ടിക്കുന്നതാകും.
പതിനായിരങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ദർബാർ ഹാൾ ഗ്രൗണ്ട് ആരാധകരെക്കൊണ്ട് തിങ്ങിനിറയും. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നുള്ള ഫാൻസ് പ്രവർത്തകരും സാധാരണക്കാരും ഉൾക്കൊള്ളുന്ന സദസ് മധുരരാജെയുടെ ജനകീയപിന്തുണ കൂടി വിളിച്ചറിയിക്കുന്നതായിരിക്കും. നാളെ 10/04/2019 (ബുധൻ )വൈകീട്ട് ആറു മണിയ്ക്കാണ് പ്രോഗ്രാം ആരംഭിക്കുക.
അബുദാബിയിൽ നടന്ന മധുരരാജെയുടെ ട്രെയിലർ ലോഞ്ച് ജനബാഹുല്യം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. അൽ വഹ്ദ മാളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനക്കൂട്ടമാണ് മമ്മൂട്ടിയെ ഒരുനോക്കുകാണാൻ തടിച്ചുകൂടിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സെക്യൂരിറ്റിയും പാടുപെട്ടു. മധുരരാജെയുടെ അണിയറ വിശേഷങ്ങൾ കൂടി പ്രവർത്തകർ പങ്കുവയ്ക്കുന്ന പ്രോഗ്രാം പ്രേക്ഷകർക്കും മികച്ച അനുഭവമാകും.
Mobile King ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
