അടുത്ത മാസം ഗോവയിൽ നടക്കുന്ന നാൽപ്പത്തി ഒൻപതാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിൽ മമ്മൂട്ടി നായകനായ പേരൻപും കീർത്തിസുരേഷും ദുൽഖറും അഭിനയിച്ച മഹാനടിയും.അച്ഛനും മകനും അഭിനയിക്കുന്ന രണ്ടു ചിത്രങ്ങൾ വിഖ്യാതമായ IFFI ൽ പ്രദർശിപ്പിക്കുന്നു എന്നതിന് പുറമേ ഈ ചിത്രങ്ങൾ അന്യ ഭാഷകളിലാണ് എന്നതും സവിശേഷതയാണ്.ഷാങ്ഹായ്, റോട്ടർഡാം തുടങ്ങിയ അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച പേരൻപിന് നിരൂപകരുടെയും പ്രേക്ഷകരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റാൻ സാധിച്ചിരുന്നു. മഹാ നടിയും ഗംഭീര അഭിപ്രായം നേടിയ ചിത്രമാണ്.മലയാള സിനിമയ്ക്ക് തികച്ചും അഭിമാനകരമായ നേട്ടമാണിത്.