ദുബായ് : മധുരരാജയുടെ വരവ് രാജകീയമാക്കാൻ തന്നെയാണ് ജിസിസി വിതരണക്കാരായ ഫാർസ് ഫിലിംസ് ഒരുങ്ങുന്നത്. ഏപ്രിൽ 12-ന് വേൾഡ് വൈഡ് റിലീസായി എത്തുന്ന ചിത്രത്തിന് ജിസിസി യിൽ റെക്കോർഡ് സ്ക്രീനുകൾ ആയിരിക്കും ഉണ്ടാവുക.
ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നാളെ അബുദാബിയിൽ നടക്കുകയാണ്. അൽ വഹ്ദ മാളിലാണ് പ്രോഗ്രാം. അതിനു മുന്നോടിയായി ഇന്ന് വൈകുന്നേരം മമ്മൂട്ടിയുടെ പത്രസമ്മേളനം ഉണ്ടാകും.
ദുബായ് ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ വച്ചാണ് പ്രസ്സ് മീറ്റ്. സംവിധായകൻ വൈശാഖ്, പ്രൊഡ്യൂസർ നെൽസൺ ഐപ്, ഗോപി സുന്ദർ, പീറ്റർ ഹെയിൻ, സലിം കുമാർ, അനുശ്രീ, രമേശ് പിഷാരടി തുടങ്ങിയവരും പത്രസമ്മേളനത്തിൽ സംബന്ധിക്കും.

വിഷു റിലീസായി എത്തുന്ന ചിത്രത്തിന് യു എസ് അടക്കം വിദേശ രാജ്യങ്ങളിൽ കൂടുതൽ സ്ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്.
കേരളത്തിലും വമ്പൻ പ്രൊമോഷൻ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. മധുരരാജാ പ്രീ ലോഞ്ച് ഏപ്രിൽ 10ന് എറണാകുളം ദർബാർ ഹാളിൽ നടക്കും.